ഒരു ദിവസം ഞാൻ ഉള്ളപ്പോൾ ആണ് … അവർ സംസാരിക്കുന്നു…
അവന്റെ ഒബ്സെർവഷൻസ് പറയുകയാണ്… അവൻ കുറച്ചു എക്സ്ട്രാ ഓർഡിനറി ആണെന്ന് കാണിക്കാൻ ആണ്….
“sam: ദിവ്യ എല്ലാ ദിവസവും വേറെ വേറെ ചുരിദാർ ആണ് ഇടുന്നതു… അല്ലെ?? ഇത് വരെ ഇട്ട ചുരിദാർ വീണ്ടും ഇട്ടിട്ടില്ലല്ലോ…
ഹമ്മ്…. അവൾ സമ്മതിച്ചു… കണ്ണ് മിഴിച്ചു… ഇതൊക്കെ ഇവൻ ശ്രദ്ധിക്കുന്നുണ്ടോ???
sam: പിന്നെ എന്തെങ്കിലും വർക് ഡിസ്‌ക്യൂഷൻസ് നടക്കുമ്പോൾ ഇടയ്ക്കു വിഷയം മാറ്റി എന്തെലും തമാശ പറഞ്ഞു വരും… അല്ലെ
ഹമ്മ് .. ഡാ … അത് പിന്നെ ഒന്ന് റിലാക്സ് ആവാൻ… ” അവൾ നൈസ് ആയി ഒഴിഞ്ഞു മാറി …
ഇതാണ് പുള്ളിയുടെ ഒരു റേഞ്ച് ….. പുള്ളി കുറേയൊക്കെ ഇമ്പ്രെസ്സ് ചെയ്യാൻ നോക്കിയിട്ടും അവൾ അടുത്തില്ല… അവൾ ഇതിലൊക്കെ വലിയ കോഴികളെ കണ്ടിട്ടുണ്ടാവും… പിന്നല്ലേ ഇവൻ …..
അവൾ അവനെ നൈസ് ആയി തൂക്കി കൊണ്ടിരുന്നു…
അങ്ങനെ ആണല്ലോ സ്മാർട്ട് പെൺ പിള്ളേർ ….
നല്ല സ്വീറ് ആയി സംസാരിക്കും…. ചെക്കൻമാർ മൂക്കും കുത്തി വീഴും… കാര്യത്തോട് അടുക്കുമ്പോൾ അവർ നൈസ് ആയി ഒഴിഞ്ഞു മാറും….
ദിവ്യ ഇപ്പൊ ആ കളിയാണ് കളിക്കുന്നത്…. ഈ പൊട്ടന് ഇനിയും മനസ്സിലായിട്ടില്ല…
ഗോകുൽ ആണെങ്കിൽ ഒരു നാണവും ഇല്ലാതെ പിറകെ നടക്കുന്നുണ്ട്…
പിന്നെ ഓഫീസിലെ മറ്റു ചെക്കെന്മാരും… ഒരു നാണവും ഇല്ലാതെ ഇടയ്ക്കു ഇടയ്ക്കു വന്നു എത്തി നോക്കിയിട്ടു പോകും….
*****************************************************