ഞാൻ പിന്നെ ഫുഡ് പുറത്തുന്നു സ്ഥിരമായി..കഴിച്ചു തുടങ്ങി…. വെറുതെ അവിടിരുന്നു അവരുടെ പൈങ്കിളി സംസാരം കേട്ടിട്ട് എന്തിനാ…
അങ്ങനെ സമയം കഴിഞ്ഞു പോയി…. പല ദിവസങ്ങളിലും അവൾ വന്നു അവന്മാരോട് ഗുഡ് മോണിങ് പറയും …ചിരിയും കളിയും ഒക്കെയാണ് പിന്നെ… എന്നെ കണ്ട mattu നടിക്കില്ല…
ആയിക്കോട്ടെ … നടക്കട്ടെ .. ഞാൻ ഒന്നും കണ്ടതായി ഭാവിച്ചില്ല…
എനിക്ക് അവിടെ ആകെ സംസാരിക്കാൻ ഉള്ളത് വീണ ചേച്ചി മാത്രമായി…
പിന്നെ എന്റെ ബോസും… സാറിന് വേറെ ക്യാബിൻ ഉണ്ട്… കുറച്ചു മാറിയിട്ടാണ്…
ഞാൻ ചേച്ചിയോട് സംസാരിക്കുമ്പോൾ മലയാളത്തിൽ ആണ് സംസാരിക്കുന്നതു… ചേച്ചി നല്ല ഹെൽപ്ഫുൾ ആണ്….
പിന്നെ അവൾ…. അത് സുഖമുള്ള ഒരു വേദനയായി അങ്ങനെ….
ഞാൻ വേറൊരു ജോബ് കണ്ടു പിടിച്ചാലോ എന്ന് ആലോചിച്ചു തുടങ്ങി….
***********************************************************
അങ്ങനെ സമയം കടന്നു പോയി…
കുറച്ചു കഴിഞ്ഞപ്പോൾ ….അവളുടെ ജോയിൻ ചെയ്തപ്പോഴുള്ള ആവേശം കുറഞ്ഞു… വർക്കിൽ ഓക്കേ നൈസ് ആയി ഉഴപ്പി തുടങ്ങി…
സാം ആണല്ലോ അവൾക്കു ട്രെയിനിങ് കൊടുക്കുന്നത്…
അവൻ എന്തെങ്കിലും പറഞ്ഞു കൊടുക്കുമ്പോൾ അവൾ ചിരിയും കളിയുമായി ഉഴപ്പാൻ തുടങ്ങി…
അവനാണ് എങ്കിൽ ആള് സൈക്കോ ആണ്… അവളെ ഇമ്പ്രെസ്സ് ചെയ്യാൻ മറ്റാരും കാണാത്ത വഴികളിൽ സഞ്ചരിക്കുന്നവൻ 😀 …. അവന്റെ വിചാരം അവനാണ് ബെസ്ററ് എന്നാണു … അതുകൊണ്ടു തന്നെ വെറൈറ്റി ആയി എന്തെങ്കിലും ചെയ്യണമല്ലോ…. പൊട്ടൻ ….