എങ്ങനെ നടക്കാതിരിക്കും… ഇത്രേം സുന്ദരിയായൊരു പെണ്ണ്… ഇത്രേം നന്നായി ഇടപെട്ടാൽ ചെക്കെന്മാർ വീണു പോകാതിരിക്കുമോ….
ഹമ്മ് … എന്തായാലും അത് എനിക്ക് പണിയായി… അവളൊരു മുൻവിധിയോടെ ആണ് എന്നെ കാണുന്നത്… എന്നെ അടുപ്പിക്കാതിരിക്കാൻ അവൾ ഒരു ശ്രദ്ധ കൊടുക്കുന്നുണ്ട്…
അവൾ നൈസ് ആയി അവന്മാരുടെ കൂടെ ചേർന്നു…
സാമിനോടാണ് അവളെ ട്രെയിൻ ചെയ്യാൻ പറഞ്ഞിരിക്കുന്നത്… അവനാണ് സീനിയർ ഞങ്ങളുടെ ടീമിൽ… അവനാണെങ്കിൽ അഹങ്കാരം കണ്ടു പിടിച്ചവൻ ആണ്..
അവള് നൈസ് ആയി… ഗോകുലിനെയും അവോയ്ഡ് ചെയ്യിന്നുണ്ട്… പക്ഷെ ആ നാണമില്ലാത്തവൻ..എന്നാലും ഇളിച്ചു കൊണ്ട് ചെല്ലും…
അവനാണെങ്കിൽ എല്ലാ നമ്പറും ഇറക്കുന്നുണ്ട്… ഒന്ന് വളക്കാൻ…
പക്ഷെ അവളാണെങ്കിൽ പട്ടിയുടെ വില കൊടുക്കുന്നുമില്ല…
ഉച്ചക്ക് എല്ലാവരും ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ…. സാമും അവളും നല്ല സംസാരം ആണ്…. ഞങ്ങളും ഉണ്ടെങ്കിലും മെയിൻ ആയി അവരുടെ സംസാരം ആണ് നടക്കുക…
അല്ലെങ്കിലും പവർ ഉള്ളവരുടെ കൂടെ നില്കുന്നത് ആണല്ലോ എളുപ്പം.. സാമിനാണ് സാറിന്റെ അടുത്ത് പിടി ഉള്ളത്… അവന്റെ കൂടെ കൂടിയാൽ കാര്യങ്ങൾ എല്ലാം ഈസി ആയി നടക്കും…
ഹമ്മ്… നടക്കട്ടെ…
അങ്ങനെ ഞാൻ വീണ്ടും നിരാശനായി…
അതിനിടക്ക് ഒരു സംഭവം ഉണ്ടായി….
ഉച്ചക്ക് ഞങ്ങൾ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു… ഞാനും സാമും ദിവ്യയും മാത്രമേ ഒള്ളു… ഗോകുൽ പുറത്തു കഴിക്കാൻ പോയി…
സംസാരിച്ചു ഇരിക്കുന്നതിന് ഇടയ്ക്കു ഞാൻ എന്തോ ചോദിച്ചപ്പോൾ അവൾ നൈസ് ആയി എന്നെ ഒഴിവാക്കി…