പെണ്ണിന്റെ കവിളുകൾ തുടുത്തു… ഒരു പുതു പെണ്ണിനെ പോലെ ലജ്ജയോടെ അവൾ എന്നെ നോക്കി…
എന്നാൽ പോയാലോടാ … അവൾ വെറുതെ ചോദിച്ചു…
അത് ശെരി… വല്ലപ്പോഴുമേ അവന്മാരുടെ ശല്യമില്ലാതെ ഒന്ന് തനിയെ കിട്ടുന്നത്… ഞാൻ പരിഭവിച്ചു…
ഓഹ്… അതല്ലെടാ… തണുക്കുന്നു … അതാ…
എന്റെ മുഖം വാടിയതു കണ്ടു അവൾ പറഞ്ഞു …
നിനക്ക് അല്ലെങ്കിലും നിന്റെ കാര്യമല്ലേ ഒള്ളു…
ഓഹ്… അങ്ങനെ ആണോ വരുൺ കരുതുന്നെ…. അവളുടെ മുഖം വാടി …
അയ്യേ… ഡി … ഞാൻ വെറുതെ പറഞ്ഞത് അല്ലെ,,…
ഹമ്മ്… എനിക്കറിയാം… നിനക്കിപ്പോഴും ദേഷ്യമാ എന്നോട്… നിനക്കറിയാമോ … നീ ഉള്ളത് കൊണ്ട….. അല്ലെങ്കിൽ ഞാൻ ഈ ജോലി എപ്പോഴേ വിട്ടേനെ… നിനക്ക് അതൊന്നും അറിയില്ല…
സോറി.. ഡി… എനിക്കറിയാം… ഞാൻ അവളെ സ്നേഹത്തോടെ നോക്കി…
അവളുടെ കൈ എടുത്തു കൈയിൽ പിടിച്ചു … അവളുടെ കണ്ണുകളിലേക്കു നോക്കി… വല്ലപ്പോഴുമാ നിന്നെ തനിയെ കിട്ടുന്നെ…
വീക്കെൻഡിൽ നീ എപ്പോഴും ബിസിയാണല്ലോ…. അത് കൊണ്ട് പറഞ്ഞു പോയതാ… ഷെമിക്കു…
അയ്യടാ… അങ്ങനെ ചുമ്മാ ഷെമിക്കത്തൊന്നും ഇല്ല… നല്ല പണിഷ്മെന്റ് ഉണ്ട്… അവൾ കുറുമ്പൊടെ എന്നെ നോക്കി…
ഞാൻ അതിൽ പിടിച്ചു കയറി,,,…
ഹമ്മ്… നീ ആൾറെഡി പണിഷ്മെന്റ് തന്നല്ലോ…
അവൾക്കു മനസിലായി… ഞാൻ എന്താ ഉദ്ദേശിച്ചത് എന്ന്…
അവളുടെ മുഖം വാടി … കണ്ടോ ഇതാ ഞാൻ പറഞ്ഞെ … നീയത് വിട്ടിട്ടില്ല ….
ഡാ… ഞാൻ സംസാരിക്കാനോ സാറിനോട്…
ഏയ്.. വേണ്ടടി…