ഹമ്മ്.. ആള് പെട്ടെന്ന് സെന്റിമെന്റൽ ആകും… കുറച്ചു ഇന്നസെന്റ് ആണ് കക്ഷി…
അത് വച്ച് ഒന്ന് കളിച്ചു നോക്കാം…. ഒന്ന് എറിഞ്ഞു നോക്കാം….
ഞാൻ എന്റെ കയ്യിൽ നോക്കി… അവൾ നുള്ളിയ ഭാഗത്തു… ഏയ് .. പാടൊന്നും ഇല്ല…
ഞാൻ പതിയെ നഖം വെട്ടി എടുത്തു നല്ല ഒരു പാടു ഉണ്ടാക്കി… കയ്യിൽ….
എന്നും വിളിക്കുന്ന സമയത്തു വീഡിയോ കാൾ വിളിച്ചു… ഈശ്വര … എടുക്കണേ ….
എടുക്കില്ല എന്ന് കരുതി… പക്ഷെ അവൾ കാൾ എടുത്തു…
ഹമ്മ്… കുളിയൊക്കെ കഴിഞ്ഞു മുടി കെട്ടി വച്ചിട്ടുണ്ട്….
ടി ഷർട്ട് ആണ് … ഇട്ടിരിക്കുന്നത്…
എന്താടാ ,,, ഇന്നൊരു വീഡിയോ കാൾ …
ഡീ… ദുഷ്‌ട്ടെ ,,, ഒരു കാര്യം കാണിക്കാൻ ആണ്…
ഇത് നോക്കിയേ ….നീ നുള്ളിയതാ …..
ഞാൻ ആ പാട് കാണിച്ചു കൊടുത്തു…
അവൾ ആദ്യം വിശ്വസിച്ചില്ല….
പോടാ … ഞാൻ പതിയെ ആ നുള്ളിയെ…
അല്ലെടി.. ശെരിക്കും … ഞാൻ ഇവിടെ എത്തിയപ്പോഴാ നോക്കിയേ…
പൊട്ടി അത് വിശ്വസിച്ചു….
ശോ .. ഡാ… സോറി ട്ടോ … ഞാൻ അറിയാതെ…അവളുടെ മുഖത്ത്… ആ വിഷമം ഞാൻ കണ്ടു…
ഹമ്മ്… അറിയാതെ… ഈശ്വര ,… ഇനി സെപ്റ്റിക് ആകുമോ എന്തോ…. ഞാൻ ചളി അടിച്ചു…
പോടാ പട്ടി …. അവൾ കുറുമ്പൊടെ എന്നെ നോക്കി…..
സോറി ഡാ…
ഹമ്മ്… എന്തായാലും നീ നഖം വെട്ടിക്കോളൂ ട്ടോ… എനിക്ക് ചെറിയ നീറ്റൽ ഉണ്ട്…
അവളുടെ മുഖം വാടി ,….
ശോ … സോറി ഡാ… പ്ലീസ് … ക്ഷെമിച്ചു എന്ന് പറ….
അയ്യടാ… ഒരു നുള്ളു ആണെങ്കിൽ ക്ഷമിക്കാമായിരുന്നു… ഇത് എത്ര നുള്ള … നീ നുള്ളിയത്….