ഹമ്മ്… വരുൺ…. എന്നിട്ടോ… വിളിച്ചാൽ എന്തൊക്കെയാ അവനു അറിയേണ്ടേ … ഓഹ് ഞാൻ വെറുത്തു പോയി….
ഹമ്മ്… എനിക്ക് കാര്യങ്ങൾ മനസ്സിലായി…. രണ്ടവൻമാരും കൂടി നന്നായി വെറുപ്പിച്ചിട്ടുണ്ട്….
അന്ന് മുഴുവൻ ഞങ്ങൾ സംസാരിച്ചു ഇരുന്നു…. വർക് ചെയ്യാനേ പോയില്ല……
എനിക്ക് മനസ്സിലായി ….ഞങ്ങൾ തമ്മിൽ ഒരു നല്ല വൈബ് ഉണ്ട്…. നല്ല രസമുണ്ട് അവളോട് സംസാരിക്കാൻ…..
അവന്മാരുടെ കുറെ കുറ്റം എന്നോട് പറഞ്ഞു…
ഞങ്ങൾ അവന്മാരുടെ കാര്യം പറഞ്ഞു കുറെ ചിരിച്ചു…
ഹമ്മ്… അതൊക്കെ അവിടെ നിൽക്കട്ടെ …. വന്ന സമയത്തു എന്നോടെന്തിനാ ഡിസ്റ്റൻസ് ഇട്ടതു???
അത് വരുൺ… എനിക്ക് മുമ്പുള്ള എക്സ്പെരിയെൻസ് അങ്ങനാ …. അത് പേടിച്ച ഞാൻ,,,,… പക്ഷെ ഇപ്പൊ എനിക്ക് പേടിയില്ല …. ഇവിടെ വിശ്വസിക്കാൻ പറ്റിയത് വരുൺ മാത്രമേ ഉള്ളു….
ഞങ്ങൾ കഫെറ്റീരിയയിൽ പോയി ചായ കുടിച്ചു….
അവളുടെ കുറച്ചു ഗേൾ ഫ്രണ്ട്സിനെ എനിക്ക് പരിചയപ്പെടുത്തി… മറ്റു ഡിപ്പാർട്മെന്റിൽ ഉള്ള കുട്ടികൾ ആണ്…
അന്ന് ഫുഡ് കഴിച്ചപ്പോൾ എനിക്ക് കറികൾ ഓക്കേ ഷെയർ ചെയ്തു…
എന്തായാലും അന്ന് കൊണ്ട് ഞങ്ങളുടെ ബന്ധം ദൃഢമായി….
അവളുടെ പേർസണൽ കാര്യങ്ങൾ അടക്കം എന്നോട് ഷെയർ ചെയ്തു….
അവൾക്കു ജാതക ദോഷം ഉണ്ട്….
അതാണ് കല്യാണം നടക്കാത്തത്…
പിന്നെ അവൾ അത്യാവശ്യം നല്ല പഠിപ്പിസ്റ് ആണ്…
അവൾക്കു വേറെ കണക്ഷൻസ് ഒന്നും ഇല്ലന്ന് എനിക്ക് മനസ്സിലായി …
അന്ന് ഞങ്ങൾ വളരെ സന്തോഷത്തോടെ പിരിഞ്ഞു…