അവൾ ആദ്യമായി ആണ് അത് എന്നോട് തുറന്നു പറയുന്നത്….
കിട്ടിയ ചാൻസ് ആണെന്ന് മനസ്സിലാക്കി… ഞാനും വിട്ടു കൊടുത്തില്ല….
അവന്മാരുടെ പഴയ കഥകൾ അടക്കം എല്ലാം പറഞ്ഞു കൊടുത്തു….
ഹമ്മ് ,,,, അതെ … സീരിയസ്‌ലി…. അവൾ കണ്ണ് മിഴിച്ചു ഇരുന്നു കേട്ട്…
വരുൺ എങ്ങനെ സഹിക്കുന്നു ഇവന്മാരെ ഒക്കെ ???
അവൾ വളരെ കാര്യമായി എന്നോട് ചോദിച്ചു…
മ്മ്മ് … ഞാൻ ഇവന്മാരുമായി ഡീൽ ഒന്നും ഇല്ലല്ലോ … ഞാനും എന്റെ ബോസും… അത് കൊണ്ടല്ലേ ഞാൻ ഇത്രയും നാൾ പിടിച്ചു നിന്നെ….
ഹമ്മ്… എന്നെ നേരെ അവന്റെ അടുത്ത് കൊട് വിട്ടു ട്രെയിനിങ് നു…. അവൾ നീരസത്തോടെ പറഞ്ഞു….
എംഎം… ഭാഗ്യത്തിന് ഞാൻ ജോയിൻ ചെയ്തപ്പോ ട്രെയിൻ ചെയ്തത് എന്റെ ബോസ്… ആണ്…
ഓഹ്… വരുൺ രക്ഷപെട്ടു…
വരുണിനു അറിയുമോ ഇവൻ എന്താ ചെയ്തതെന്ന്… അവൾ സാമിന്റെ പ്ലേസിനു നേരെ കണ്ണെറിഞ്ഞു…
അവൻ എന്നെ ഇമ്പ്രെസ്സ് ചെയ്യാൻ എന്തൊക്കെ പറഞ്ഞു എന്നോ… എന്റെ ഡ്രെസ്സിന്റെ കളർ വരെ അറിയാം അവനു… ഇത് പോലെ ഒരു വായിനോക്കി…
ഹമ്മ്… അവൻ ആള് അഹങ്കാരി ആ… പോരാത്തേന് അവനെ ഏറ്റവും വലുതെന്നു ചിന്തയും….ഞാനും വിട്ടു കൊടുത്തില്ല…
ഇവനാണെങ്കിലോ…. അവൾ ഗോകുലിനെ സൂചിപ്പിച്ചു പറഞ്ഞു…
ഫോൺ വിളിച്ചോണ്ട് ഇരിക്കും…. രാത്രിയെന്നില്ല … പകൽ എന്നില്ല… വരുണിനു അറിയാമോ ,,,, ഇവന്റെ വിളി കാരണം ‘അമ്മ എന്നെ വഴക്കു പറഞ്ഞു…
അത് ശെരി… ഇത്ര കാലമായിട്ടു ‘അവൻ എന്നെ വിളിച്ചിട്ട് ഇല്ലല്ലോ….ഞാൻ കണ്ണ് മിഴിച്ചു….