ഹമ്മ് … അത് പറഞ്ഞില്ലല്ലോ … ഞങ്ങൾക്ക് കുറച്ചു മാറി ഒരു ഓഫിസ് കൂടി ഉണ്ട്… ഞാൻ ജോയിൻ ചെയ്തപ്പോ അവിടെയിരുന്നു ജോയിൻ ചെയ്തത്….
പിന്നീട് ഇവിടേയ്ക്ക് ഷിഫ്റ്റ് ആയതാണ്…
പക്ഷെ പഴയ ഡോക്യൂമെന്റസ് കുറച്ചൊക്കെ ആ ഓഫീസിൽ ഉണ്ട്… പക്ഷെ സ്റ്റാഫ് ആരും അവിടില്ല… സെക്യൂരിറ്റി മാത്രമേ ഒള്ളു…
ഇടക്കൊക്കെ ഡോക്യൂമെന്റസ് എന്തെങ്കിലും എടുക്കണേൽ ഞാൻ ഇടയ്ക്കു അവിടെ പോവാറ് ഉണ്ട്….
അവിടെ 9 നിലയുള്ള വലിയ ബിൽഡിങ് ആണ്… 3 ഫ്ലോറിൽ ഞങ്ങളുടെ കമ്പനികൾ ആണ്….
4 ഉം അഞ്ചും ഞങ്ങളുടെ പഴയ ഓഫീസ് പ്രവർത്തിച്ചിരുന്ന സ്പേസ് ആണ്,… ഇപ്പൊ അവിടെ സെക്യൂരിറ്റി മാത്രമേ ഒള്ളു…
അവിടെ അടിക്കടി റെയ്ഡ് വന്നപ്പോ ഷിഫ്റ്റ് ചെയ്തത് ആണ്….
പിന്നെ സെക്കന്റ് ഫ്ലോർ, അവിടെ ലോക്കർ പോലെ ഉള്ള സൗകര്യങ്ങൾ ഉണ്ട്…. കമ്പനിയുടെ പ്രധാനപ്പെട്ട ഡോക്യൂമെന്റസ് അവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്…
രണ്ടു ഡോർ തുറന്നാൽ അകത്തു എത്താനാവൂ…. അതിന്റെ കീ ബോസ്സിന്റെ കയ്യിൽ ആണുള്ളത്…
അവിടെ ഒരു സൈഡിൽ ഞങ്ങളുടെ ഒരു ഗ്രൂപ്പ് കമ്പനി പ്രവർത്തിക്കുന്നുണ്ട്… അതുകൊണ്ടു സെക്യൂരിറ്റി അവിടെ ഇല്ല….
പിന്നെ നമ്മൾ അവിടെ ചെന്നാൽ ആരും നോട്ടീസ് ചെയ്യതുമില്ല…
അവിടേക്കാണ് അവർ പോയിരിക്കുന്നത്….
****************************************
ഞങ്ങൾ തനിയെ ആണെന്ന് മനസ്സിലാക്കി അവൾ നല്ല സന്തോഷത്തിലായി…. നല്ല റിലാക്സ്ഡ് ആയി എന്നോട് സംസാരിച്ചു …..
ഓഹ് ,,, വരുൺ … സമാധാനമായി…. ആ പ്രാന്തന്മാർ രണ്ടും ഇല്ലല്ലോ…