എനിക്കാണെങ്കിൽ ആകെ ടെൻഷൻ ആയി…
പക്ഷെ ദൈവം എന്റെ കൂടെ ആയിരുന്നു….
അടുത്ത ആഴ്ച വരുമ്പോ… അവൾ നൈസ് ആയി അവനേം ഒഴിവാക്കുന്നുണ്ട്…. അവനാണേൽ ആകെ ടെന്ഷനോടെ അവളുടെ വായിലേക്ക് നോക്കി ഇരിപ്പുണ്ട്…
മുമ്പ് എന്ത് ജാഡ ആയിരുന്നു…. ഇപ്പൊ അവളുടെ അറ്റെൻഷൻ കിട്ടാനായി … അവളുടെ ചെരുപ്പ് നക്കാനും മടിയില്ല,… പതറ്റിക് ….
എന്തായാലും അളിഞ്ഞു അവളുടെ പിറകെ പോവാഞ്ഞത് നന്നായി….
വേറെ ജോലി വല്ലതും നോക്കാം…. അങ്ങനെ കരുതി ഞാൻ പഴയ പോലെ തന്നെ അവളോടുള്ള ഇടപെടൽ കൊണ്ട് പോയി…
ഗുണത്തിനുമില്ല … ദോഷത്തിനുമില്ല…. കാരണം… അവൾ ലോകം കണ്ട പെണ്ണാണ്… അത്യാവശ്യം ആളുകളെ ഡീൽ ചെയ്യാൻ അറിയാം…. പ്രത്യേകിച്ചും കോഴികളെ ….
വെറുതെ ഇറങ്ങി നാറേണ്ട എന്ന് കരുതി 😔☺️…
*******************************************
സമയം കടന്നു പോയി… അവൾക്കു എന്നോടുള്ള സമീപനത്തിൽ നല്ല മാറ്റം ഉണ്ടായി….
ഞാൻ വെറുമൊരു വായിനോക്കി അല്ലെന്നു അവൾക്കു മനസ്സിലായി…
പിന്നെ ഞാൻ വല്ലപ്പോഴും ചേച്ചിയോട് മലയാളത്തിൽ സംസാരിക്കുമ്പോൾ അവൾ ഇടയ്ക്കു കയറി സംസാരിച്ചു കൊണ്ട് വന്നു തുടങ്ങി…
അവളോടും എന്തെങ്കിലും ചോദിക്കും എന്ന് കരുതി അവൾ പ്രതീക്ഷയോടെ എന്നെ നോക്കി തുടങ്ങി…
എന്നോട് വല്ലോം ചോദിച്ചാൽ ഞാൻ നന്നായി സംസാരിക്കും…
ഹമ്മ്… നിൽക്കട്ടെ …. സമയമായിട്ടില്ല… അവൾ വരും…
പിറകെ മണപ്പിച്ചു ചെല്ലാത്ത ചെക്കെന്മാരെ അവൾ അങ്ങനെ കണ്ടിട്ടുണ്ടാവില്ല…
അങ്ങനെ ഒരു സാറ്റർഡേ … ഞങ്ങൾ തനിയെ ആയി… ചേച്ചി ലീവ് ആയിരുന്നു… ഗോകുൽ നാട്ടിൽ പോയി… മറ്റേ പ്രാന്തനെ സാർ വിളിച്ചു കൊണ്ട് ഞങ്ങളുടെ പഴയ ഓഫീസിലേക്ക് പോയി…