‘നന്ദു സാറ്റെ.. രേഷ്മ സാറ്റെ…’
സ്നേഹേച്ചി ഉറക്കെ വിളിച്ചു പറഞ്ഞു..
സാറ്റ് അടുത്ത ആളിലേക്ക് പോയി. പക്ഷെ എല്ലാ തവണയും അവസാനം കണ്ടു പിടിക്കുന്നത് എന്നെയും രേഷ്മയെയും ആയിരിക്കും. കാരണം ഞങ്ങൾ രണ്ടും ഏതേലും മൂലയിൽ ഇരുന്നു നല്ല ഉമ്മ വയ്പ്പ് ആയിരിക്കും. ഞങ്ങളുടെ കൂടെ ഇരുന്നാൽ എളുപ്പം കണ്ടു പിടിക്കപ്പെടില്ല എന്ന് കരുതി ആകണം അടുത്ത തവണ ഗോകുലും ഞങ്ങളുടെ ഒപ്പം വന്നു ഒളിച്ചിരുന്നു… എനിക്കും രേഷ്മക്കും നല്ല ഇച്ഛാഭംഗം തോന്നി
‘എല്ലാരും ഒരുമിച്ചു ഇരുന്നാൽ ഗോപു പെട്ടന്ന് കണ്ടു പിടിക്കും…’
രേഷ്മ ഒരു നമ്പർ ചെറുക്കന്റെ അടുത്ത് ഇറക്കി നോക്കി.. പക്ഷെ നോ രക്ഷ. അവൻ പോകുന്നില്ല. അത് കൊണ്ട് അടുത്ത തവണ മുതൽ ഞങ്ങൾ രണ്ടായി ഒളിക്കാൻ തീരുമാനിച്ചു.. എന്റെ കൂടെ ഗോകുലും ഒളിക്കാൻ വന്നു. അവനെ ഒരു കുട്ടിക്കാട്ടിൽ ഇരുത്തിയിട്ട് ഞാൻ അവനോട് വലിയ പ്ലാൻ എന്ന പോലെ പറഞ്ഞു..
‘ഞാൻ അപ്പുറെ ഇരിക്കാം. നീ ഇവിടെ ഇരിക്കു.. വേദു ഇത് വഴി വന്നാൽ ഞാൻ പോയി സാറ്റ് വയ്ക്കാം. അത് വഴി വന്നാൽ നീ ഓടണം..’
ചെറുക്കൻ വലിയ ബുദ്ധി പോലെ തലയാട്ടി സമ്മതിച്ചു. അവനെ ബോധിപ്പിക്കാൻ ഒളിക്കുന്നു എന്ന പോലെ അഭിനയിച്ചിട്ട് ഞാൻ അവിടുന്ന് പതിയെ മുങ്ങി. രേഷ്മ എവിടേക്കാണ് ഓടിയത് എന്ന് എനിക്ക് അറിയാമായിരുന്നു. ഞാൻ അവിടേക്ക് പോയി. ഞങ്ങളുട വീടിന്റെ പിന്നിലെക്ക് ആണ് അവൾ ഓടിയത്. ഞാൻ മെല്ലെ അത് വഴി ആരുടെയും കണ്ണിൽ പെടാതെ നടന്നു. ഞങ്ങളുടെ കുളിമുറിയുടെ അടുത്ത് എത്തിയപ്പോ ആണ് അതിൽ നിന്നൊരു ശൂ ശൂ ഞാൻ കേട്ടത്.. രേഷ്മ ആണ്..