‘കടലാസും കാണിക്കയും ഇവിടെ വച്ചേക്കു…’
മുത്തപ്പന്റെ മുന്നിൽ ഒരു കൽ പീഠത്തിലേക്ക് ചൂണ്ടി വേദു എന്നോട് പറഞ്ഞു. ഞാൻ മടക്കിയ നിലയിൽ തന്നെ കടലാസ് അവിടെ വച്ചു. അതിന് മേലെ കാണിക്കയായി അമ്പത് പൈസയുടെ നാല് തുട്ടും വച്ചു. തുട്ട് ആണ് കാണിക്കയായ് വക്കേണ്ടത്. അത് തന്നെ ആണ് നല്ലത് എന്ന് എനിക്ക് തോന്നി. കടലാസ് പറന്നു പോകില്ലല്ലോ.. ഞാൻ കടലാസ് വച്ചു തെറ്റ് കുറ്റങ്ങൾ മനസ്സിൽ ഏറ്റ് പറഞ്ഞു. സ്നേഹേച്ചിയോട് ഇനി ഒരിക്കലും അങ്ങനെ പെരുമാറില്ല എന്ന് ഞാൻ മനസ്സിൽ തീർച്ചപ്പെടുത്തി.. ചേച്ചിയെ അങ്ങനെ മനസ്സ് കൊണ്ട് കാണില്ല എന്ന് ഞാൻ അവിടെ വച്ചു തീരുമാനിച്ചു…
‘ആരെങ്കിലും അത് തുറന്നു വായിക്കുമോ…?
എനിക്ക് ഒരു പേടി ഉണ്ടായിരുന്നു. ആരെങ്കിലും അത് വായിച്ചാൽ ഞാൻ തീർന്നു..
‘ആരും വായിക്കില്ല. ദോഷം കിട്ടും.. അത് കൊണ്ട് ആരും തന്നെ അതിന് മുതിരില്ല…’
വേദു പറഞ്ഞു
മുത്തപ്പൻ കാവിലെ വൃക്ഷത്തിൽ കറയുള്ള ഒരു കായുണ്ട്. അതെപ്പോളും താഴേക്ക് വീണു കൊണ്ടിരിക്കും. കാവിലെ നിലത്ത് മുഴുവൻ അത് ചിതറി കിടക്കുന്നത് കാണാം.. അവിടെ എഴുതി വച്ചിട്ട് പോകുന്ന കടലാസിലും കായ വീണു കറ പറ്റും. പിന്നെ അത് പടരും. ഒന്നും വായിക്കാൻ പറ്റാതെ ആകും.. അത് കൊണ്ട് തന്നെ കൂടുതൽ പേടിക്കണ്ട.. മുത്തപ്പൻ ഇങ്ങനെ ആയിരിക്കും പാപങ്ങൾ മായ്ച്ചു കളയുന്നത്. ഞാൻ മനസ്സിൽ വെറുതെ ആലോചിച്ചു..
എന്റെ പാപം കഴുകി കളഞ്ഞോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷെ ചെയ്ത തെറ്റ് ഇനി ഒരിക്കലും ആവർത്തിക്കില്ല എന്ന് ഞാൻ ഉറച്ച തീരുമാനം എടുത്തു. സ്നേഹ ചേച്ചിയെ കാണുമ്പോ എല്ലാം അവളോട് ഞാൻ ചെയ്ത ദ്രോഹം ഓർത്തു എന്റെ മനസ്സ് പൊള്ളി. അന്ന് രാത്രിയിലും ഞാൻ ഉറങ്ങാതെ കണ്ണ് തുറന്നു കിടന്നു. തലേന്നത്തെ പോലെ ചേച്ചിയുടെ പാവാട പോക്കാനല്ല. ചെയ്ത തെറ്റിന് മാപ്പ് ചോദിക്കാൻ. മൗനം ആയിട്ട് ആണെങ്കിലും ഉറങ്ങി കിടക്കുന്ന ചേച്ചിയെ നോക്കി ഞാൻ മാപ്പ് പറഞ്ഞു. ആ കാലിൽ ചേച്ചി അറിയാതെ തൊട്ടു..