‘നീ എന്തിനാ പേടിക്കുന്നെ..? ഒന്നുമില്ല എന്ന് ഞാൻ പറഞ്ഞില്ലേ..?
വേദു എന്നെ പിന്നെയും ആശ്വസിപ്പിച്ചു. പക്ഷെ എന്റെ മുഖം പഴയ പോലെ ആകെ വിളറി നിന്ന്
‘ഞാൻ.. ഞാൻ കളിയാക്കാൻ പറഞ്ഞതല്ല..’
‘ആണേലും ഇപ്പൊ ഒന്നുമില്ല..’
വേദു പറഞ്ഞു
‘പക്ഷെ എനിക്ക് എന്തോ പോലെ..’
ഞാൻ കുറ്റബോധം കൊണ്ട് തല താഴ്ത്തി. അത് മീതുവിനോടുള്ള പെരുമാറ്റം കൊണ്ട് അല്ലായിരുന്നു. സ്നേഹ ചേച്ചിയെ ഓർത്തായിരുന്നു എന്ന് മാത്രം. അത് പക്ഷെ ആരോടും പറയാൻ പറ്റില്ലല്ലോ…
‘നീ ഇങ്ങനെ വിഷമിക്കാതെ. ഇത്രയും ചെറിയ കാര്യത്തിന് ഒക്കെ എന്തിനാ വിഷമിക്കുന്നെ…?
വേദു എന്നെ ആശ്വസിപ്പിച്ചു
‘അറിയില്ല.. വിഷമം വന്നു..’
ഞാൻ പറഞ്ഞു
‘അത് ഞാൻ ശരിയാക്കി തരാം…’
അങ്ങനെ പറഞ്ഞു വേദു അകത്തേക്ക് ഓടി പോയി. അവൾ എന്താണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസിലായില്ല. അകത്തു നിന്നും അവൾ ഒരു പഴയ ബുക്കും പേനയും എടുത്തു കൊണ്ട് വന്നു. അതിന്റെ പിന്നിൽ കുറച്ചു പേജ് ഉണ്ടായിരുന്നു. അതിൽ ഒന്ന് കീറിയിട്ട് അവൾ എന്റെ കയ്യിൽ ബുക്കും പേപ്പറും പേനയും തന്നു..
‘ഇതെന്തിനാ….?
ഞാൻ ചോദിച്ചു
‘നിന്റെ വിഷമം മാറാൻ. വിഷമം വരുമ്പോളും തെറ്റ് ചെയ്യുമ്പോളും ഒക്കെ ഇവിടെ എല്ലാവരും ഇങ്ങനെ ആണ് ചെയ്യാറ്. കടലാസ്സിൽ എഴുതി മുത്തപ്പന് കാണിക്ക വച്ചു തൊഴും.. നീ ചെയ്ത വലിയ കുറ്റമായി ഒന്നും എനിക്ക് തോന്നുന്നില്ല. എന്നാലും നിന്റെ സങ്കടം മാറാൻ എഴുതിക്കോ…’
വേദു പറഞ്ഞു
ഇവിടുത്തെ ഒരു രീതിയാണ് ഇത്. എന്തെങ്കിലും തെറ്റ് ചെയ്താൽ മുത്തപ്പൻ കാവിലെ മുത്തപ്പനോട് ഏറ്റ് പറയുന്നത്. പറയുന്ന രീതി ഇങ്ങനെ കടലാസ്സിൽ എഴുതിയാണ്. അത് മറ്റാരും കാണാൻ പാടില്ല. അങ്ങനെ ആരോടും പറയാത്ത കാര്യങ്ങൾ ഒക്കെ മുത്തപ്പനോട് പറയാം. എനിക്ക് അതിൽ വലിയ വിശ്വാസം വന്നില്ല. പക്ഷെ ഞാൻ ചെയ്ത വലിയ തെറ്റിന് ഒരു പരിഹാരം ആകുന്നെങ്കിൽ ഇങ്ങനെ ആവട്ടെ എന്ന് ഞാൻ കരുതി. ഞാൻ എഴുതാൻ തുടങ്ങിയപ്പോൾ വേദു അത് കാണാതെ മാറി നിന്നു. വേറാരും കാണരുത് എന്നാണല്ലോ. അത് കൊണ്ട് ഞാൻ മീതുവിനെ കുറിച്ച് ഒന്നും എഴുതിയില്ല.