‘മഞ്ഞ…’
നിറം കേട്ടതും എല്ലാം ഓരോ വഴിക്ക് ഓടി. ഇവിടെ മഞ്ഞ കാണാൻ കൂടുതൽ സാധ്യത ഉള്ളത് ഗോപു ചേച്ചിയുടെ വീട്ടിലെ കോളാമ്പി പൂവ് ആണ്. പിന്നെയും പലയിടത്തായി മഞ്ഞ നിറം ഉണ്ടാകും. പക്ഷെ എല്ലാവർക്കും ഓർമ വരുന്നത് അവിടെയാണ്. അതെനിക്കും അറിയുന്ന കൊണ്ട് ഗോപു ചേച്ചിയുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ ഓടാതെ മിക്കതിനെയും ഞാൻ ലോക്ക് ആക്കി. ആമിനയേ സ്നേഹ ചേച്ചിയെ ഗോകുലിനെ കുഞ്ഞ് ആയിഷയേ അങ്ങനെ ഓരോരുത്തരെ ആയി ഞാൻ പിടിച്ചു.. ഗോപു എവിടുന്നോ ഒരു മഞ്ഞ പൂവ് തപ്പി പിടിച്ചു ഞാൻ തൊടുന്നതിന് മുന്നേ.. വേദുവും ഏതോ താഴെ കിടന്ന കടലാസ്സിൽ മഞ്ഞ നിറം കണ്ടു പിടിച്ചു.. മഞ്ഞ നിറം കിട്ടാതെ ഓടിക്കൊണ്ട് ഇരിക്കുന്നത് ഇപ്പൊ രേഷ്മ ആണ്..
ഞാൻ അവളുടെ പിന്നാലെ പറമ്പിലൂടെ ഓടി. അവൾ നിറം തൊട്ടെന്ന് പറയുന്നുമുണ്ട് എന്നെ കണ്ടിട്ട് നിക്കാതെ ഓടുന്നുമുണ്ട്. ബാക്കി എല്ലാവരെയും വെറുതെ തൊട്ടപ്പോ ഇവളെ അങ്ങനെ തൊടാൻ എനിക്ക് തോന്നിയില്ല. പിന്നിലൂടെ വേഗത്തിൽ ഓടിയെത്തി ഞാൻ അവളെ കെട്ടിപിടിച്ചു പൊക്കിയെടുത്തു കറക്കി.. വട്ടം കറക്കി ഞാൻ അവളെ താഴെ നിർത്തി. കെട്ടിപ്പിടിച്ചപ്പോൾ ഒരു സുഖം ഒക്കെയുണ്ട്.. അവൾ എന്നെ നോക്കി വല്ലാതെ അണച്ചു
‘നീ ഔട്ട്…’
ഞാൻ പറഞ്ഞു
‘ഇല്ല.. ഞാൻ തൊട്ടു..’
അവൾ സമ്മതിച്ചു തന്നില്ല..
‘ നീ കള്ളം പറയുവാ.. ഇവിടെ എവിടെയും മഞ്ഞ ഇല്ല..’
ഞാൻ പറഞ്ഞു
‘ഇല്ല.. ഞാൻ തൊട്ടു. എന്റെ ഉടുപ്പിൽ ഉണ്ടായിരുന്നു..’
അവൾ പറഞ്ഞു