ഞാൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു
‘അയ്യോ എനിക്ക് അറിയില്ലായിരുന്നു..’
അവൾ വിഷമത്തോടെ പറഞ്ഞു. എന്റെ കഥകൾ ഒക്കെ അവൾക്ക് ഏകദേശം മനസിലായി
‘എന്റെ അച്ഛനും കുഞ്ഞിലേ മരിച്ചതാ.. എനിക്ക് കണ്ട ചെറിയ ഓർമ്മയെ ഉള്ളു..’
രേഷ്മ അവളുടെ കഥയും എന്നോട് പറഞ്ഞു..
അവളുമായി കൂട്ടായത് കൊണ്ട് തന്നെ അവളുടെ നിർബന്ധം കൊണ്ട് എനിക്ക് അവരുടെ ഒപ്പം കളിക്കേണ്ടി വന്നു. ഇവർ ഈ പെമ്പിള്ളേർ സാറ്റും തൊടീലും ഇട്ടൂലിയും ഒക്കെ ആണ് ഇവിടെ കളിക്കുന്നത്. അതിനൊക്കെ എന്നെയും വിളിക്കാറുണ്ട് എങ്കിലും പെമ്പിള്ളേരുടെ കൂടെ കളിക്കുന്ന മടി കൊണ്ട് ഞാൻ അങ്ങനെ ചെല്ലാറില്ല. നല്ല ഗജരാജകേളി അവസരങ്ങൾ ആണ് ഇതിൽ മറഞ്ഞു ഇരിക്കുന്നത് എന്ന് എനിക്ക് അറിയില്ലല്ലോ.. ശിവദ ചേച്ചി ഉണ്ടെങ്കിൽ ഇവിടെ മിക്കപ്പോഴും കളി ഉണ്ടാകുമത്രേ. ചേച്ചി ഉണ്ടേൽ ഇവിടെ ക്രിക്കറ്റ് വരെ കളിക്കും..
ചേച്ചിമാരിൽ ജാനു ചേച്ചിയും ജസ്‌നിത്തയുമാണ് കളിക്കാൻ വരാത്തവർ. ജാനു ചേച്ചിക്ക് കല്യാണപ്രായം ആയെന്ന് പറഞ്ഞു ചേച്ചി വരാറില്ല. ജസ്‌നിത്തയും അങ്ങനെ വരില്ല. കല്യാണ പ്രായം ആയെന്ന് അനിലാമ്മായി വഴക്ക് പറഞ്ഞാലും കാര്യം ആക്കാതെ ശിവദ ചേച്ചി കളിക്കാൻ വരും. ഇരുന്നുള്ള കളികൾ ആണേൽ മാത്രം ജാനു ചേച്ചി വരും.. കള്ളനും രാജാവും, നിര, അങ്ങനെ ഇരുന്നുള്ള കളികൾ മാത്രം. ഇരുന്നു ഇരുന്നു ജാനു ചേച്ചി അങ്ങോട്ട് വല്ലാതെ കൊഴുത്തു പോയിട്ടുണ്ട്..
ജാനു ചേച്ചിയും ജസ്‌നിത്തയും അല്ലാതെ എല്ലാവരും കളിക്കാൻ കൂടും. അന്ന് കളി ഡും ഡും മാലാഖ ആയിരുന്നു. ആ കളി എങ്ങനെ ആണെന്ന് വച്ചാൽ മാലാഖ എന്ന് പറഞ്ഞു ഒരാളെ തീരുമാനിക്കും. അയാളൊരു കളർ പറയും. ആ കളർ നമ്മൾ തൊടണം. കളർ തൊടുന്നതിന് മുമ്പ് മാലാഖ നമ്മളെ തൊട്ടാൽ നമ്മൾ ഔട്ട് ആകും. പിന്നെ ആദ്യം തൊട്ട ആൾ മാലാഖ ആയി വരും. അങ്ങനെ കളി തുടരും..