കരയാൻ പോലും പറ്റാതെ രണ്ടു കയ്യും കൊണ്ടും മുഖം പൊത്തിപിടിച്ചു നിലത്തിരുന്നു പിടഞ്ഞു പോയി അയാൾ….
പണത്തിനും അധികാരത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ പലതും ചെയ്തിരുന്നു അയാളുടെ ജീവിതത്തിൽ ഏറ്റ ആദ്യത്തെ അനുഭവം…. അതാവട്ടെ എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ തക്ക വണ്ണത്തിൽ ഒരെണ്ണം..
ഇതെല്ലാം കണ്ടു നിന്ന അൻവർ രാജീവിനെ അടിക്കുവാനായി ഓടി വന്നതും രാജീവിന്റെ ചവിട്ടു കൊണ്ട് അടിവയർ താങ്ങി നിലത്തു കുത്തിയിരുന്നതുമൊക്കെ സെക്കന്റ്‌കൾക്കുളിൽ സംഭവിച്ചു കഴിഞ്ഞിരുന്നു..
അടിവയറിനു താങ്ങി നിലത്തു കിടന്നു അൻവറും ചോരയോലിപ്പിച്ചു സാമൂവലും കിടക്കുന്നതു നോക്കി അൽപ സമയം നിന്ന രാജീവ് സാമൂവലിനു മുന്നിൽ കുനിഞ്ഞിരുന്നു..
ആഗ്രഹങ്ങളും മോഹങ്ങളും ഒക്കെ തോന്നുമ്പോ ആളും തരവും ഒക്കെ നോക്കണ്ടേ സാറേ…. സാറിന്റെ പണത്തിനു മുന്നിൽ എല്ലാവരും ഒരുപോലെ വീഴും എന്ന് കരുതിയോ…..
കയ്യിൽ പറ്റിയിരുന്ന ചോര അയാളുടെ ഷർട്ടിൽ തുടച്ച രാജീവ് തുടർന്നു…..
ഈ ആത്മഭിമാനം എന്ന് പറയുന്നത് ആരുടേയും മുന്നിൽ അടിയറവു വച്ചിട്ടില്ല സാറേ… അത് നമുക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടിയാകുമ്പോ പിന്നെ നിയന്ത്രിക്കാൻ കഴിഞ്ഞെന്നു വരില്ല… ഒന്നും മനസ്സിൽ വയ്ക്കണ്ട….. വച്ചാൽ ദോഷം സാറിനു തന്നെയാ…..പോട്ടെ…
രാജീവിന് പിന്നാലെ നടക്കുമ്പോൾ ഫാസിയയുടെ തല പതിവിലും ഉയർന്നിരുന്നു. താഴെ വീണു കിടന്നിരുന്നവരെയും ഉമ്മറപ്പടിയിൽ ഇതെല്ലാം കണ്ടു നിന്ന ഉമ്മ എന്ന് പറയുന്ന ഹസീനയെയും നോക്കി പുച്ഛം കലർന്ന ഒരു ചിരി അവൾ സമ്മാനിച്ചു. തന്നോട് ചെയ്തതിനും ചെയ്യാനിരുന്നതിനും ഒക്കെ പ്രതികാരം ചെയ്തു കഴിഞ്ഞു എന്നുള്ള ഭാവത്തിൽ