തന്റെ മുറിയിൽ തനിക്കിരുവശവും ഇരുന്ന മിസ്സ്‌മാരുടെ സുരക്ഷിതത്തിൽ അവൾ ആ രാത്രി വെളുപ്പിച്ചു. പുറത്തു അവർക്കു തുണയായി രാജീവും…….
ഉമ്മയുടെ മരണത്തിൽ ഒരിക്കൽ താളം തെറ്റിയ ഫാസിയ വീണ്ടും അതെ അവസ്ഥയിൽ ആയി എന്നാണ് എല്ലാവരും കരുതിയത്. പക്ഷെ അവൾ ഭയക്കുന്ന കാര്യങ്ങൾ എന്തേന്ന് അറിയാൻ ആർക്കും കഴിഞ്ഞില്ല.
രണ്ടാനുമ്മയും അനിയനും രഹസ്യ കാമുകനും ആ രാത്രിയിൽ അവരുടെ പദ്ധതികൾ തകർന്നതിന്റെ മനോവിഷമത്തിൽ ആയിരുന്നു. രാത്രിയിലെ പദ്ധതികൾ അവർ പകൽ നടപ്പിലാക്കാൻ തീരുമാനിച്ചതിന്റെ സൂചന ഫാസിയായിക്ക് പിറ്റേദിവസം രാവിലെ ബോധ്യപ്പെട്ടു.
തന്നെ മോഹിച്ചു വന്നായാൾ ഇതുവരെ പോയിട്ടില്ല…ഇനി രാജീവ് സാറും മറ്റും പോയി താൻ വീണ്ടും ഒറ്റയ്ക്കയാൽ……
മറ്റു മാർഗങ്ങൾ ഒന്നും തോന്നാത്തിരുന്നതിനാൽ രാജീവും കൂട്ടരും പോകാൻ തയ്യാറായപ്പോൾ കയ്യിൽ ഒതുങ്ങിയ ഒരു ബാഗും എടുത്തു അവൾ അവർക്കൊപം ഓടി എത്തി.
അനിയനും ഉമ്മയും തടസം നിന്നു
സ്നേഹത്തിന്റെ ഭാഷയിലും അപേക്ഷയിലും തുടങ്ങിയ അവരുടെ സംസാരത്തിന്റ രീതികൾ പെട്ടെന്ന് മാറി
അങ്ങോട്ടും ഇങ്ങോട്ടും പിടി വലിയായി…. അതിനിടയിൽ ഉമ്മയുടെയും കൈകൾ അവളുടെ മുഖത്തു പതിച്ചു…
കണ്ടവരോടൊപ്പം അഴിഞ്ഞാടി നടക്കാൻ നിന്നെ വിടില്ല ഉപ്പ മരിച്ചതിനു പിറ്റേദിവസം തന്നെ അവൾ കെട്ടും കെട്ടി ഇറങ്ങിയിരിക്കുന്നു……
ആക്രോശിച്ചു കൊണ്ട് ഉമ്മയുടെ കൈകൾ തലങ്ങും വിലങ്ങും അവളെ തല്ലുമ്പോൾ രാജേവും കൂട്ടരും അപമാനിതർ ആയി നിന്നു പോയി…
അതെങ്ങനാ പള്ളി പറമ്പിലെ മണ്ണിന്റെ പച്ചപ്പ് മാറും മുന്നേ അവള് വിളിച്ചു വരുത്തിയതും പോരാഞ്ഞു ഇപ്പൊ കൂടെ അഴിഞ്ഞാടാൻ ഇറങ്ങിയിരിക്കുന്നു..