ക്ലാസ്സിൽ ആയിരുന്നvഫാസിയയെ രാജീവും മറ്റു അധ്യാപകരും അദ്ധ്യാപികമാരും ചേർന്നാണ് വീട്ടിലേക്കുകൊണ്ട്പോയത് ഉപ്പയുടെ ശരീരത്തിനരികിൽ മരവിച്ച മനസ്സുമായി ഇരുന്ന ഫാസിയ ഉപ്പയെ ഖബറിലേക്ക് കൊണ്ടുപോകുന്ന സമയം മാത്രമായിരുന്നു ഒന്ന് വിതുമ്പിയത്. പറയത്തക്ക ബന്ധുക്കൾ ഒന്നും ഇല്ലാതിരുന്നതിനാലും മരണമറിഞ്ഞു വന്നവർ എല്ലാവരും തന്നെ സന്ധ്യയോടെ മടങ്ങിയിരുന്നു.
രാത്രിയോട് കൂടി മടങ്ങനിരുന്ന രാജീവിനെയും മറ്റുള്ളവരെയും പറഞ്ഞയക്കാൻ ഉമ്മയ്ക്കും അനിയനും ഒരല്പം തിടുക്കം ഉണ്ടോ എന്ന് ഫാസിയായിക്കും തോന്നാതിരുന്നില്ല. പക്ഷെ രാജീവിനും മറ്റുള്ളവർക്കും അതിൽ ഒരു ആസ്വഭാവികത തോന്നിയില്ല.
മിസ്സ് മാരോടൊത്തു റൂമിനു വെളിയിൽ വന്ന ഫാസിയ അൻവറിനോടൊപ്പം പുറത്തു സംസാരിച്ചിരുന്നു ആളെ കണ്ടു നടുങ്ങി.
ഉമ്മയോടൊപ്പം അന്ന് കണ്ട അയാൾ. തന്നെ ആദ്യം വേണം എന്ന് പറഞ്ഞ അതിനായി ഉമ്മയോടൊപ്പം ചതികൾ തയ്യാറാക്കിയ ആൾ.
ഉപ്പ മരിച്ച ഈ രാത്രിയിൽ തന്നെ അയാൾ വന്നു എങ്കിൽ അത് ഉമ്മയും ചേർന്നുള്ള ഒരു കെണി ആയിരിക്കും എന്നവൾ തീർച്ചയാക്കി.
മിസ്സിന്റെ കയ്യിലെ പിടുത്തം മുറുക്കുന്നതോടൊപ്പം തന്നെ മറു കൈ കൊണ്ട് അവൾ രാജീവിന്റെ കയ്യിലും കടന്നു പിടിച്ചു..
ഇതിപ്പോൾ എന്താ എന്ന ഭാവത്തിൽ നോക്കിയ രാജീവിനും മറ്റും കാര്യം മനസിലായില്ല എങ്കിൽ കൂടി ഇന്ന് എന്നെ തനിച്ചാക്കി പോകരുത് എന്ന് ഫാസിയ പറയാതെ പറയുന്നതായി അവർക്കു തോന്നി.
വിദ്യാർത്ഥിനിയോടുള്ള അധ്യാപകരുടെ കരുതൽ എന്നോണം അവർ ആ രാത്രി ഉറക്കം ഒഴിച്ചു.