പതിനെട്ടിനോട് അടുക്കുന്ന മകളുടെ പ്രായവും അവളുടെ ശരീരത്തിലെ പ്രകൃതിദത്തമായ വളർച്ചയുമെല്ലാം ഒരു ഉപ്പയുടെ പരിമിതികൾക്കും അപ്പുറം ആണെന്നുള്ള തിരിച്ചറിവിൽ മകളുടെ ഭാവിയെ മുന്നിൽ കണ്ടു കൊണ്ട് അലി വീണ്ടും ഒരു വിവാഹം ചെയ്തു. ഭർത്താവ് മരിച്ച 15 വയസുള്ള ഒരു മകനുള്ള ഹസീന എന്ന സ്ത്രീയെ.
ഉമ്മയ്ക്കും അനിയനും പകരം ആയി അല്ല ഉമ്മയായും അനിയനായും തന്നെയാണ് അവൾ ഇരുവരെയും സ്നേഹിച്ചത്.
നഷ്ടപ്പെട്ടു പോയ സന്തോഷങ്ങളും ആവേശവുമൊക്കെ അവൾ പതിയെ തിരിച്ചു കൊണ്ട് വന്നു
പക്ഷെ അനിയനായി കടന്നു വന്ന അൻവറും ഉമ്മയും അവളോട് വെറുപ്പോട് കൂടിയായിരുന്നു സമീപിച്ചിരുന്നത്. ഹസീന ഇടയ്ക്കൊക്കെ എന്തെങ്കിലും ഒക്കെ സംസാരിക്കുമായിരുന്നു എങ്കിലും അവൻ പക്ഷെ ഫാസിയോട് സംസാരിക്കാൻ പോലും കൂട്ടാക്കിയിരുന്നില്ല.
രണ്ടു വർഷത്തിനു ശേഷം ഉമ്മയുടെയും അനിയന്റെയും പതിവിൽ കവിഞ്ഞ സ്നേഹപ്രകടനത്തിൽ അവൾ മതി മറന്നു സന്തോഷിച്ചു
പക്ഷെ അത് ഒരു ചതി ആയിരുന്നു എന്ന് മനസിലാക്കാൻ അവൾക്കു അധിക കാലം കാത്തിരിക്കേണ്ടി വന്നില്ല
ഉമ്മയും അനിയനും സ്നേഹം കൊണ്ട് പൊതിയാൻ തുടങ്ങിയതിന്റെ അന്ന് മുതൽ എന്നും രാത്രി കുടിക്കാൻ തന്നിരുന്ന പാല് അന്നൊരു ദിവസം കൈ തട്ടി മുഴുവൻ മറിഞ്ഞു പോയത് ഇരുവരുടെയും ചതി മനസിലാക്കാൻ ഒരു നിമിത്തം ആയി എന്നുള്ളതായിരുന്നു സത്യം
പാല് കുടിച്ചോ ഫാസി എന്നുള്ള സ്നേഹത്തോടുയുള്ള ഉമ്മയുടെ ചോദ്യത്തിൽ അവരുടെ മനസ് വിഷമിപ്പിക്കണ്ട എന്ന തോന്നലിൽ അവൾ ഒരു കളവു പറഞ്ഞു കുടിച്ചു എന്ന്.