അനീറ്റ എനിക്ക്… എനിക്ക് തന്നോടൊരു കാര്യം പറയാൻ ….
ഹിരൺ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ അനീറ്റ ഇടയിൽ കയറി..
നീ സൺഡേ വരില്ല എന്നതൊഴിച്ചു എന്ത് വേണേലും പറഞ്ഞോ.. വരില്ല എന്ന് മാത്രം പറയരുത്…..
അത്… അതല്ല… എനിക്ക് തന്നെ തന്നോട് … ഒരു.. കാര്യം . ഒന്ന്… സംസാരിക്കാൻ…
പറഞ്ഞോ എന്താ….
അല്ല ഇങ്ങനെയല്ല…..
വീഡിയോ കാൾ ചെയ്യട്ടെ എന്നാൽ….
വേണ്ട… എനിക്ക് നേരിൽ കണ്ടു സംസാരിച്ചാൽ മതി….
അത് സൺഡേ അല്ലെ നീ വരൂ …….
അന്നല്ല ഇന്ന് നിനക്ക് ഓക്കേ ആണേൽ ഇപ്പൊ ഞാൻ ഇവിടുന്നു തിരിക്കും….
ഡാ… നീ എന്നെ ചുമ്മാ പറ്റിക്കുവാനോ.. നീ ഇല്ലാത്ത പ്രതീക്ഷ തരുവാണോ…
ഇല്ല അനീറ്റ.. എനിക്ക് നിന്നെ കാണണം നിന്നോട് ഒന്ന് മനസ് തുറന്നു സംസാരിക്കണം.. ഞാൻ ഇവിടുന്നു ഇപ്പോൾ തന്നെ പോരുവാ…
അനീറ്റയ്ക്ക് മറുത്തു എന്തേലും പറയാൻ സമയം കിട്ടുന്നതിന് മുന്നേ അവൻ കാൾ കട്ട് ആക്കി.
കയ്യിൽ കിട്ടിയ ഒരു ഡ്രസ്സ് ധരിച്ചു ഫോണും പേഴ്സും ഒക്കെ എടുത്തു ഹിരൺ താഴേക്കു ചെന്നു.
ആ നേരമത്രയും അവന്റെ ഫോണിൽ ഇടവിട്ട് ഇടവിട്ട് അനീറ്റയുടെ കാൾ വന്നുകൊണ്ടിരുന്നു.
കാൾ അറ്റന്റ് ചെയ്യാൻ അവൻ നിന്നില്ല. ഇനി അനീറ്റയും എന്തേലും പറഞ്ഞു തന്നെ ഒഴിവാക്കിയാലോ എന്ന് പോലും അവൻ ചിന്തിച്ചു എന്നതായിരുന്നു സത്യം.
താഴെ ഹാളിൽ തന്നെ ബിൻസിയും അമ്മയും നിരഞ്ജനയും ഉണ്ടായിരുന്നു. മൂന്ന് പേരും ചിരിയും കളിയും ഒക്കെ ആയി ഇരിക്കുന്നതിനിടയിലൂടെ ഹിരൺ പുറത്തേയ്ക്ക് നടന്നു..
ഡാ… നീ എങ്ങോട്ട് പോകുവാ…