ഈ യൂണിഫോമിലുള്ള കാരണമാ ഇവളെ ആ ചേട്ടൻമാര് പിടിച്ച് ഇടിക്കാത്തത് . യൂണീഫോം ഇല്ലാതെ അവരോട് മുട്ടിയാൽ ഒറ്റ ഇടിക്ക് പെണ്ണുംമ്പിള്ള മയ്യത്താവും !
അവൻ വീണ്ടും അവളെ കൊച്ചാക്കുന്ന രീതിയിൽ ചിന്തിച്ചിരുന്നതും …
” ഈ ചെക്കനെന്താ ഇങ്ങനെ ഇരിക്കുന്നത് സാജാ ”
” അല്ല ” !
മാഡം ഇവൻ്റെ വീട്ടിലേക്ക് വിളിക്കണം എന്ന് പറഞ്ഞിരുന്നു ”
” ഓ ഐ സീ … ഉം ! സാജാ ”
” എന്താ മാഡം ”
“ഇവൻ്റെ ഫോൺ ആ വണ്ടിയുടെ ഡാഷിൽ വെച്ചിട്ടുണ്ട് പോയി എടുത്തിട്ട് വാ ”
സാജൻ PC വളരെ ബഹുമാനത്തോടെ റെയ്ഹാൻ്റെ മൊബൈൽ ഫോൺ എടുത്ത് പ്രതിഭയുടെ കയ്യിൽ കൊണ്ടുവന്നു കൊടുത്തു .
” നിൻ്റെ വാപ്പയുടെ നമ്പർ ഇതിൽ എന്ത് പറഞ്ഞാട സേവ് ചെയ്ത് ഇട്ടിരിക്കുന്നത് ”
” വാപ്പി ”
റെയ്ഹാൻ ശബ്ദം താഴ്തിക്കൊണ്ട് അവളോട് പറഞ്ഞു .
” നീ ഇതിൻ്റെ പാറ്റേൺ ലോക്ക് തുറന്നെ ”
അവള് ഫോൺ റെയ്ഹാൻ്റെ കയ്യിൽ കൊടുത്തതും കൈ വിറക്കുന്ന കാരണം അവനത് തുറക്കാൻ തന്നെ പ്രയാസമായിരുന്നു .
” ഇത്ര ചെറുപ്പത്തിലെ കൈ വിറയാണല്ലോട ! മ് .. വേഗം തുറക്കട മര്യാദക്ക് ”
അവൾ അവനെ ഒന്ന് ചാടിച്ചതും അവൻ ഞ്ഞെട്ടിത്തെറിച്ചു പോയി .
ലോക്ക് തുറന്ന് ഫോൺ പ്രതിഭക്ക് കൊടുത്തതും അവൾ വാപ്പി എന്ന നമ്പറിൽ സാക്ഷാൽ മൂർഖൻ ഷാജിയെ കോൾ ചെയ്തു .
” ഹലോ! റെയ്ഹാൻ്റെ ഫാദറല്ലെ ? ഞാൻ ടൗൺ സ്‌റ്റേഷനിലെ si ആണ് ”
” എന്താ കാര്യം ”
ഷാജി ഒരു കലിപ്പ് ലുക്കിൽ അവളോട് ഫോണിലൂടെ തിരിച്ച് ചോദിച്ചു .
” നിങ്ങൾ ഈ ചെക്കനെ ഇങ്ങനെ ബൈക്കും വാങ്ങിച്ച് കൊടുത്ത് ലൈസൻസ് വരെ ഇല്ലാതെ അഴിച്ച് വിട്ടിരിക്കുന്നത് എന്ത് ഉദ്ധേശത്തിലാ ? “