” എന്താണ് bro ഇടക്കിടക്ക് കയ് മണക്കുന്നത് ? ടെച്ചിങ് ഒന്നുമെടുത്ത് കഴിക്കാത്തതെന്താ ? ”
കൂട്ടത്തിലെ ഒരുത്തൻ ആക്കിയ തരത്തിൽ അവനോട് ചോദിച്ചു .
” ലോകത്ത് മദ്യത്തിൻ്റെ ഏറ്റവും വലിയ ടെച്ചിങ്ങാടാ മൈരെ എൻ്റെ വിരൽ തുമ്പിലുള്ളത് ”
” എന്താണ് മച്ചാനെ അത്. ഞങ്ങളൊന്നും കാണുന്നില്ലല്ലോ . ഞങ്ങക്കും കൂടി താ മച്ചാ ആ ടെച്ചിങ്ങ്സ് ”
” മിണ്ടാതെ മോന്തിയേച്ചും … പടച്ചോനെ ദേ വാപ്പി വിളിക്കുന്നു . രണ്ട് പ്രാവശ്യം പുള്ളി വിളിച്ചിട്ട് തിരിച്ച് വിളിക്കാൻ മറന്ന് പോയി .. നിങ്ങൾ കഴിച്ചിട്ട് പുറത്തേക്ക് വാ . ”
റെയ്ഹാൻ ഭയഭക്തിയോടെ വേഗം ഒറ്റ വലിക്ക് കുപ്പിയേപ്പാടെ ബാക്കി ഇരുന്ന ബീയർ കൂടി അകത്താക്കിക്കൊണ്ട് നേരെ ബാറിൻ്റെ പുറത്തേക്കിറങ്ങിയ ശേഷം ഷാജിയെ തിരിച്ച് വിളിച്ചു .
” ആ വാപ്പി .. ”
” നീ എവിടെയാടാ ?”
” ദേ ഇപ്പോ സിനിമ കഴിഞ്ഞ് ഇറങ്ങിയോളു വാപ്പി . വന്നോണ്ടിരിക്കുവാ ”
” ആ എന്നാൽ വേഗം വീട്ടിൽ ചെന്ന് ചോറുണ്ടേച്ച് നേരെ എൻ്റെ ഓഫീസിലേക്ക് വാ .. കുറച്ച് പണിയുണ്ട് . ”
” വരാം വാപ്പി ”
” വേഗം വരണം ”
” ദേ എത്തി വാപ്പി ”
കാര്യം വാപ്പയെ അവന് പേടിയില്ലെങ്കിലും വലിയ ഗുണ്ടയായ ഷാജിയോട് ചെക്കന് ബഹുമാനവും ആരാധനയുമായിരുന്നു . മാത്രമല്ല ഒരിത്തിരി ബിയറ് അകത്താക്കിയിട്ടുമുണ്ട്. ഇനി അതിൻ്റെ മണം കളയാൻ വെളിച്ചെണ്ണയോ ചാർ സൗ ബീസോ മേടിച്ച് ചവക്കണം .
അവൻ നേരെ ബാറിനകത്തേക്ക് കയറി ചെന്നു .
” എൻ്റെ പൊന്ന് മൈരുകളെ .. മതി കൊണത്തീത് .. ബാക്കി രാത്രി ഞാൻ മേടിച്ച് തരാം . എനിക്ക് പോയാട്ടത്യാവശ്യമുണ്ട് . വരുന്നെങ്കിൽ വേഗം വാ കോപ്പ് “