സ്വബോധം വന്ന അവൾ പേടിയോടെ ചുറ്റിനും ഒന്ന് കണ്ണ് പായിച്ചു .
റെയ്ഹാൻ പതിയെ അവളുടെ അരികിൽ നിന്നും അൽപം നീങ്ങി നിന്നു .
” എന്നാൽ ഞാൻ അകത്തേക്ക് കയറുകയാ . ആ കൂമൻ ചെക്കന് ഡൗട് അടിക്കും ”
” അവന് ഡൗട്ടടിക്കട്ടടി. അതിനിപ്പോ എന്താ ?”
“എൻ്റെ പൊന്നു മാക്രി . ഇന്ന് ഫുൾ ചിലവ് അവൻ്റെയാ. ഉച്ചക്കത്തെ ബിരിയാണിയും ബീയറും . ചുമ്മ എന്തിനാ അതൊക്കെ മിസ് ആക്കുന്നത് . രാത്രി വീട്ടിൽ ചെന്നാൽ രണ്ട് സ്റ്റഫ് കൂടി എടുത്താൻ സങ്കതി കളറാകും ”
അശ്വതിയുടെ ആ പറച്ചിൽ കേട്ട് റെയ്ഹാൻ അന്തിച്ച് നിൽക്കുക മാത്രമാണ് ചെയ്തത് . പെണ്ണിനെ കണ്ടാൽ പത്താം തരം പഠിക്കുന്ന കൊച്ചായിട്ടെ തോന്നു . പക്ഷേ പെണ്ണിൻ്റെ കയ്യിലിരിപ്പ് ഹൈ ഓൾട്ടാണല്ലോ !
” ബഡി നിൻ്റെ വോട്സാപ്പ് നമ്പറ് ഇങ്ങ് തന്നേക്കാമോ ? ”
അന്തിച്ച് നിന്ന റെയ്ഹാൻ്റെ മുന്നിൽ ചെന്ന് നിന്ന് ഫോണും കയ്യിൽ പിടിച്ച് അതിൽ കുത്തിക്കൊണ്ട് അൽപം ചമ്മലോടെ അശ്വതി ചോദിച്ചു .
” എന്തിനാണാവോ ഈ പാവം പിടിച്ചവൻ്റെ വാട്സപ്പ് നമ്പറ് കിട്ടിയിട്ട് മഹതിക്ക് കാര്യം ”
റെയ്ഹാൻ അൽപം മമ്മൂട്ടിക്കളി കളിച്ചുകൊണ്ട് അവളെ ഒന്ന് ആക്കിയ രീതിയിൽ ചോദിച്ചു .
” എടാ ചെക്കാ ചുമ്മ ജാഡ ഇടാതെ നമ്പര് പറയുന്നേൽ പറയ് . അല്ലെങ്കിൽ ഞാനങ്ങ് പോയേക്കാം ”
” എൻ്റെ പൊന്നച്ചൂ.. ഇക്കാക്ക ചുമ്മ തമാശിച്ചതല്ലെ ഇന്നാ പിടിച്ചോ നമ്പറ് ”
അവൻ അവൻ്റെ വാട്സപ് നമ്പർ അശ്വതിക്ക് കൈമാറി .
” എന്നാൽ ഇടക്ക് ഫ്രീയുള്ളപ്പോൾ ഓൺലൈൻ വാ . നിനക്ക് ഇൻസ്റ്റെ ഇല്ലെ ചെക്കാ ? ”
വീണ്ടും അവളുടെ അടുത്ത ചോദ്യം വന്നു .