“നിൻ്റെ ഒരു കോമഡി ! വീട്ടിൽ പോയിട്ട് ഞാൻ ഒറ്റക്കിരുന്ന് ചിരിച്ചോളാമെ ”
” ഏതാടി ആ കുറിയലവലാതി ? നിൻ്റെ പുതിയ കാമവീരൻ വല്ലതും ആണോ ? ”
” ആണെങ്കിൽ ? ” ഉം ” ആണെങ്കിൽ ”
” ആണെങ്കിൽ എനിക്ക് എന്താ ? ”
” നിനക്ക് നഷ്ടമൊന്നുമില്ലല്ലോ ? അപ്പോ വായ അടക്ക് ”
” നീ ചുമ്മ വഴക്കുണ്ടാക്കാതെ ”
” പിന്നെ ഇങ്ങനെ ചൊറിയണ വർത്താനം പറഞ്ഞാൽ ? നീയായി പോയി അല്ലെങ്കിൽ മൂക്കിടിച്ച് പൊളിച്ചേനെ ഞാൻ ”
“മച്ചാൻമാരെ ഇതെൻ്റെ ബെസ്റ്റ് ചങ്കത്തിയാണ് .. ഒരുമിച്ച് ഒന്ന് മുതൽ കൂടെ പഠിച്ചതാ ”
കൂടെ ഉണ്ടായിരുന്ന അലവലാതി ഫ്രണ്ട്സിന് അവൻ അശ്വതിയെ പരിചയപ്പെടുത്തി . അശ്വതി എന്ന് തൻ്റെ പേര് പറഞ്ഞു കൊണ്ട് അവള് ആ വെടലകളെ പുഛം കലർന്ന ഭാവത്തോടെ പരിചയപ്പെട്ടു .
” ഞങ്ങൾ മാറി നിന്ന് കുറച്ച് നേരം സംസാരിച്ചിട്ട് വരാം.. കുറച്ച് നാളുകൾക്ക് ശേഷം കാണുന്നതല്ലെ … നിങ്ങൾ സിനിമക്ക് കേറിക്കോടാ പിള്ളേരെ ”
റെയ്ഹാൻ ആവേശം സിനിമയിലെ രങ്കണ്ണൻ കളിച്ചു കൊണ്ട് കൂടെ നിന്ന അലവലാതികളെ നൈസായിട്ട് ഒഴിവാക്കി .
ശ്രീരാജേ… ഒരു പതിനഞ്ച് മിനിറ്റ് .. എൻ്റെ കൂടെ പഠിച്ച ബെസ്റ്റിയാ ഇവൻ . പേര് റെയ്ഹാൻ. കുറച്ച് നാളായി ഞങ്ങൾ തമ്മിൽ കണ്ടിട്ട് . കുറച്ച് ഓർമകൾ അയവിറക്കിയേച്ചും വരാം. നീ സിനിമക്ക് കേറിക്കോ ”
അവൾ കുന്തം വിഴുങ്ങി നിന്ന അവളുടെ താൽകാലിക കാമുകനേയും നൈസായിട്ട് ഒഴിവാക്കിക്കൊണ്ട് തീയേറ്ററിലേക്ക് കയറ്റി വിട്ടു .
” പറ മൂർഖൻ കുഞ്ഞെ .. എന്തുണ്ട് ടോപിക്സ് ? നിൻ്റെ മൂർഖൻ ഫാദർ എങ്ങനെയുണ്ട് ? ഗൾഫിൽ നിന്ന് വന്നിട്ടും പഴയ ചട്ടമ്പിത്തരമൊക്കെയുണ്ടോ ? “