10.55 ഓടെ അവൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി, ഞങ്ങൾ വീട്ടിലേക്ക് പോയി. അവളോട് പാർട്ടി എങ്ങനെ എന്നു ചോദിച്ചപ്പോൾ, നല്ലതായിരുന്നു എന്നു ഒരു ഒഴുക്കൻ മറുപടി നൽകി. അവൾ പിന്നെ കൂടുതൽ സംസാരിച്ചില്ല, പക്ഷെ അൽപ്പം അസ്വസ്ഥയായി കാണപ്പെട്ടു.
ഞങ്ങൾ വീട്ടിലെത്തി, അവൾ അപ്പോഴും അസ്വസ്ഥയായി കാണപ്പെട്ടു, വാഷ്റൂമിൽ പോയി, വളരെ ടൈം എടുത്തതിനു ശേഷം പുറത്തിറങ്ങി, വസ്ത്രങ്ങൾ മാറ്റി കിടക്കയിൽ ഇരുന്നു. ഞാൻ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു,
” നിനക്കു ഇതു ഏതു പറ്റി? ….
അവൾ ഒരു ചോദ്യത്തിന് പോലും മറുപടി നൽകാത്തതിൽ എനിക്ക് ഒരു വിഷമം വന്നു. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എന്നു അവളോട് വീണ്ടും ചോദിച്ചു, ഞാൻ അവളുടെ അരികിൽ ഇരുന്ന് എന്റെ നെഞ്ചിൽ അവളുടെ തലവെച്ച് അവളുടെ മുടിയിഴകളിലൂടെ എന്റെ വിരലുകൾ ചലിപ്പിക്കാൻ തുടങ്ങി. ഒടുവിൽ അവൾ നിശബ്ദത തകർത്ത് പറഞ്ഞു,
“രാഹുൽ ദയവായി എന്നോട് ക്ഷമിക്കണം, ഞാൻ ഒരു തെറ്റ് ചെയ്തു” എന്ന് പറഞ്ഞു കരയാൻ തുടങ്ങി.
ഞാൻ അവളോട് മറുപടി പറഞ്ഞു, നീ എന്ത് തെറ്റാണു ചെയയ്തതു എന്ന് എനിക്കു അറിയത്തില്ല , പക്ഷെ നീ ഇനി എന്ത് തെറ്റ് ചെയ്യ്താലും ഞാൻ നിന്നെ എപ്പോളും ഒരു പോലെ സ്‌നേഹിക്കും.
” നിഷ…, ആദ്യം കരച്ചിൽ നിർത്തു എന്നിട്ടു വിശ്രമിക്കു…
കുറച്ചു സമയത്തിനുശേഷംഅവൾ കരച്ചിൽ നിർത്തി. ഞാൻ അവളെ അടുക്കളയിലേക്ക് കൊണ്ടുപോയി അടുക്കളയിലെ മേശപ്പുറത്ത് അവളെ ഇരുത്തി കാപ്പി ഉണ്ടാക്കാൻ തുടങ്ങി. ഞാൻ അവളെ ആശ്വസിപ്പിക്കാനും സമാധാനപ്പെടുത്തുവാനും മാത്രമാണ് ശ്രമിച്ചത്. ഞങ്ങൾ രണ്ടുപേർക്കും വേണ്ടി ഞാൻ കാപ്പി ഒഴിച്ചു. ഞാൻ അവളെ വല്ലാതെ കെട്ടിപ്പിടിച്ചു. അവൾ വീണ്ടും കരയാൻ തുടങ്ങി, അവൾ എന്നോട് സംസാരിക്കാൻ തുടങ്ങി.