മ്മ്…
നൂറയെ കണ്ടതോടെ മനസിന് സമാധാനം കിട്ടിയെങ്കിലും ക്ഷീണം നിറഞ്ഞുനിന്നതിനാൽ കണ്ണുകളിൽ ഉറക്കം വന്നുതുടങ്ങി
സുഖമില്ലാത്തപ്പോ ഇക്കാനെ ടെൻഷനാക്കണ്ട എന്ന് കരുതിയാണ് പറയാതിരുന്നത്…
മ്മ്…
കിടന്നോ…
അവൾ എന്നെ ഇത്തയുടെ മടിയിൽ കിടത്തി ഇത്തയുടെ മടിയിൽ തലവെച്ച് കിടന്നു പതിയെ ഉറക്കത്തിലേക്ക് വീണു
ചൂടെടുത്തു വിയർത്തൊലിച്ചതും ഉണർന്നു ചുറ്റും നോക്കി നേരം വെളുക്കാൻ തുടങ്ങിയിരിക്കുന്നു അഫി ഒഴികെ എല്ലാരും അവിടിവിടെ ഇരിപ്പുണ്ട് വല്ലാത്ത ഉഷ്ണം തലയിലെ തൊപ്പി ഊരി മാറ്റി ജാക്കറ്റും പാന്റും സോക്സും ഓരോന്നായി ഊരി ബെഡിലേക്കിട്ടു ഒരു ബർമുടയും ഷഡിയും മാത്രമേ ദേഹത്തുള്ളൂ അതുതന്നെ അധികമാണെന്ന തരത്തിൽ വെട്ടി വിയർക്കുന്നു കൈയിലെ നീഡിലിൽ നോക്കി
ഭയങ്കര ചൂട് കുളിക്കണം… അഫി എവിടെ…
മുത്ത് : ഇത്ത നൂറത്താന്റെ അടുത്താ…
ബാത്‌റൂമിലേക്ക് നടക്കുന്ന എന്നെ നോക്കി
ഇത്ത : ഇപ്പൊ കുളിക്കണ്ട നല്ലോണം ഒന്നൂടെ വിയർക്കട്ടെ പനി മാറുന്നതിന്റെയാ…
ലെച്ചു : ഇത് കുടിച്ചൊ… ചുക്ക് കാപ്പിയാ…
അവൾ നീട്ടിയ ഗ്ലാസ് കൈയിൽ വാങ്ങി സിപ്പ് ചെയ്തുകൊണ്ടിരിക്കെ ഡോർ തുറന്നുകൊണ്ട് യൂണിഫോമിൽ അകത്തേക്ക് വന്ന പ്രീതിയുടെകൈയിലെ ബാഗ് അവൾ അറ്റന്റർ ബെഡിൽ വെച്ചരികിൽ വന്നു നെറ്റിയിൽ കൈവെച്ചുനോക്കി
പനി കുറഞ്ഞല്ലോ…
മ്മ്… നീ എന്താ ഇത്ര നേരത്തെ…
അത്യാവശ്യമായി പോണം ഏട്ടനെ കണ്ടിട്ട് പോവാന്ന് കരുതി വന്നതാ… പോയിട്ട് വരാട്ടോ…
അവളെന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു
നൂറയെ കൂടെ കണ്ടിട്ട് ഞാൻ അതിലെഅങ്ങ് പോവും എന്തേലും ആവശ്യമുണ്ടെൽ വിളിക്കണേ…