ഹോസ്പിറ്റൽ എൻട്രൻസിൽ വണ്ടി നിർത്തിയതും ഞങ്ങളെ കാത്ത് റിയയും മുത്തും അവിടെയുണ്ട്
വണ്ടിയിൽ നിന്നിറങ്ങിയ ഞാൻ വേച്ചുപോയതും റിയ എന്നെ താങ്ങി പിടിച്ചു
മുത്തും ലെച്ചുവും വണ്ടി പാർക്ക് ചെയ്തു വരാം എന്ന് പറഞ്ഞു പോയ പിറകെ റിയ എന്നെയും കൊണ്ട് അകത്തേക്ക് നടന്നു അകലെ നിന്നും ഐ സി യു വിന്റെ ബോർടിന് മുന്നിൽ നിൽക്കുന്ന ഇത്തയെ കണ്ട് എന്റെ ഭയം കൂടി റിയയെ വിട്ട് മുഴുവൻ ശക്തിയും എടുത്ത് ഭലമില്ലാത്ത ശരീരവുമായി ഐ സി യു വിന് നേരെ ഓടി ഇത്തയേ മറികടന്നു ഐ സി യു ഡോറിന് മുന്നിലെത്തി ഡോർ തുറക്കാൻ നോക്കുമ്പോയേക്കും അകത്തുനിന്നും ഡോർ തുറന്നഫിയും മറ്റൊരു ഡോക്ടറും പുറത്തേക്ക് വന്നു
അഫീ…
പേടിക്കണ്ട… ഒന്നൂല്ല… വാ കാണാം…
അവൾ ഡോക്ടറോട് റൂമിലേക്ക് വരാം എന്ന് പറഞ്ഞു എന്നെ കൂട്ടി അകത്തുകയറി
ബെഡിൽ ഉറങ്ങുന്ന അവളെ കണ്ടതും മനസിലെ ഭയം മാഞ്ഞു തുടങ്ങി അവളെനെ കൂട്ടി പുറത്തേക്കിറങ്ങി
ഇക്കാ… വാ…
അവളെനെ കൂട്ടി മുറിയിലേക്ക് നടക്കേ മുത്തും ലെച്ചുവും അങ്ങോട്ട് വന്നു അവരവിടെ നിൽകാം എന്ന് പറഞ്ഞതിനാൽ ഇത്തയെയും എന്നെയും കൂട്ടി അഫി മുറിയിൽ ലേക്ക് കയറി
പേടിക്കണ്ട ഒന്നൂല്ല… അവൾക്കും കല്യാണം കഴിഞ്ഞന്ന് പനി തുടങ്ങി പിറ്റേന്ന് പിരിയഡ്‌സ് കൂടെ ആയപ്പോ അവൾ ആകെ തളർന്നുപോയി ഇവിടെ എത്തിച്ചപിറകെ പനി വീണ്ടും കൂടി ഇന്നലെ രാത്രി പെട്ടന്ന് പൾസ് കിട്ടാതായി മരുന്ന് ശരീരത്തിൽ കയറിയുമില്ല വിളിച്ച് പറഞ്ഞപ്പോ ഞങ്ങളെല്ലാം ഇങ്ങോട്ട് പോന്നതാ പനി ശെരിക്കും മാറിയിട്ടില്ല ഇപ്പൊ വേറെ കുഴപ്പമൊന്നുമില്ല… രാവിലെ ഇങ്ങോട്ട് മാറ്റാന്ന് കരുതുകയാ…