എന്ത് പറ്റി…
ചേട്ടാ നൂറക്കും ചെറിയ പനി അവര് അവളെ അടുത്താ…
ഇത്രയും സമയം ഇതവളെനോട് പറഞ്ഞില്ലല്ലോ നേരത്തെ നൂറ ഒഴികെ പെണ്ണുങ്ങളും ഇത്തയും എല്ലാം ഉണ്ടായിരുന്നു മുറിയിൽ പക്ഷേ എല്ലാരുടെ മുഖത്തും സങ്കടംനിറഞ്ഞുനിന്നിരുന്നു പനിയൊന്നുമല്ല കാര്യമായി എന്തോ ഉണ്ട് ഉള്ളിൽ നിറഞ്ഞ ഭയത്തിൽ നെഞ്ചു പിടച്ചുകൊണ്ടിരുന്നു ദേഹം തളരുന്ന പോലെ
ചേട്ടാ…
എനിക്ക്… എനിക്ക് എല്ലാരേയും ഇപ്പൊ കാണണം…
ചേട്ടാ… കാലത്ത് കാണാം…
ലച്ചൂ… പ്ലീസ്… എനിക്ക് കണ്ടേ പറ്റൂ… പ്ലീസ് ലച്ചൂ… ഇല്ലേൽ ഞാൻ ചത്തുപോകും…
അവളെന്റെ വാ പൊത്തി നിറഞ്ഞ കണ്ണുകളോടെ എന്നെ നോക്കി
പോവാം…
അകത്തുചെന്ന് ഒരു ശ്വാൾ എടുത്തിട്ടു വന്നു വണ്ടിയുടെ ചാവി എടുത്ത് എന്നെയും കൂട്ടി വീട് പുറത്തുനിന്നും പൂട്ടിയിറങ്ങി വണ്ടി എടുത്തു
നൂറയുടെ വീട്ടിലേക്ക് പോവാതെ വണ്ടി നാഷണൽ ഹൈവേയിലേക്ക് കയറി യതുകണ്ട്
ലച്ചൂ…
ഹോസ്പിറ്റലിലാ…
അത് കേട്ടതും ചെറിയ പനിക്ക് ഹോസ്പിറ്റലിലോ എന്ന ചിന്ത എന്നിൽ ഭയം നിറച്ചു ദേഹം തളരുന്ന പോലെ സീറ്റിലേക്ക് ചരികിടന്ന എന്നെ നോക്കി
പേടിക്കണ്ട ഒന്നുമില്ല…
മ്മ്…
അവളെ ടെൻഷനാക്കേണ്ട എന്നുകരുതി മൂളിയെങ്കിലും ജീവിതത്തിൽ ആദ്യമായി അതും തളരുന്ന തരത്തിൽ പനിച്ചു കിടന്ന എന്നെ വിട്ട് എല്ലാരും ആശുപത്രിയിൽ പോയെങ്കിൽ ചെറിയ പനിയല്ല എന്തോ കാര്യമായി പറ്റിയിട്ടുണ്ട് എന്നെന്റെ മനസ് പറഞ്ഞുകൊണ്ടിരുന്നു
ഹോസ്പിറ്റലിൽ എത്തറായതും
ലെച്ചു അഫിയെ വിളിച്ചു ഞങ്ങൾ വരുന്ന കാര്യം പറയുന്നതുകേട്ടു