ഹായ്…
ഹായ്… സോറി നമ്പർ മാറിയതാ…
മനസിലായി കുഴപ്പമില്ല… ഇപ്പൊ എങ്ങനെ ഉണ്ട് സുഖമായോ…
ബേധമുണ്ട്…
ശെരിക്കുള്ള ആളെ കിട്ടിയോ…
കോൺടാക്റ്റ് ചെയ്യാൻ പറ്റിയില്ല…
അതെന്താ… പിണക്കം മാറിയില്ലേ…
പിണക്കമൊന്നുമല്ല… അവൾക്കെനെ അറിയാം കോണ്ടാക്റ്റ് ചെയ്യാൻ പറ്റാത്ത സാഹചര്യം ആയിരിക്കും പറ്റുമ്പോ അവൾ വിളിക്കും…
എന്താ പേര്…
ഷെബി…
എന്ത് ചെയ്യുകയാ…
ഐടിഐ കഴിഞ്ഞു…
ആസംസാരം ചെറിയൊരു സഹൃദത്തിലേക്ക് മാറാനും സൗഹൃദം ദൃഢമാവാനും ഏറെ നാൾ വേണ്ടിവന്നില്ല എന്നും പരസ്പരം സംസാരിക്കും ഞാനായിരുന്നു ഏറെയും സംസാരിക്കാറ് ക്ഷമയോടെ കേട്ടിരിക്കുന്ന കൂട്ടുകാരൻ ഒരിക്കൽപോലും എന്റെ ഫോട്ടോ ചോദിക്കുകയോ വോയിസ് ചോദിക്കുകയോ വോയിസ് അയക്കുകയോ ചെയ്തില്ല ജാബിറിന്റെ സ്വഭാവവും അഫിയുടെ പ്രശ്നങ്ങളും എന്തിന് എന്റെ പിരിയഡ്‌സ് ഡേറ്റ് പോലും ഞാൻ പറഞ്ഞു
അഫിയുടെ കല്യാണത്തിന് നാലുദിവസം മുൻപ് എനിക്ക് പിരിയഡ് ആയ ദിവസം അന്നാണ് എന്റെ മനസിൽ നീ ഇത്രയും ശക്തമായി കയറികൂടിയത്
ഹായ് ഡാ…
ഹായ്… എവിടെയായിരുന്നു ഇന്ന് കണ്ടേ ഇല്ലല്ലോ…
ഫുള്ള് തിരക്കായിരുന്നു…
തളർന്നോടീ…
മ്മ്…
എങ്കിൽ കിടന്നോ…
കിടക്കുവാടാ…
ജോലിചെയ്തു ക്ഷീണിച്ചതല്ലേ ഉറങ്ങിക്കോ…
ജോലി മാത്രമല്ല പിരിയഡ്സുമായി… പക്ഷേ ഉറക്കം വരുന്നില്ല…
വേദനയുണ്ടോ…
മ്മ്… ചെറുതായി…
വയറിൽ ചൂട് പിടിച്ചോ…
ഇല്ല ഡാ… അതൊന്നും വേണ്ട…
എണീറ്റെ… ചെന്ന് അല്പം ഉലുവ എടുത്ത് വറുത്ത് അതിട്ടു വെള്ളം ചൂടാക്കി കുടിച്ചേ…