സ്വയം പറഞ്ഞുകൊണ്ടവൾ ഫോണെടുത്തുനോക്കി ലാസ്റ്റ് കാൾ ചെയ്ത് ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു ഫോൺ മാറ്റിവെച്ചു സ്റ്റെപ്പിലേക്കിറങ്ങി ചുരിദാർ ടോപിന്റെ ഓപ്പൺ പൊക്കി കോലയിൽ ഇരുന്നു
അഫിയെ ചതിക്കുന്നതോർത്ത് സങ്കടമുണ്ട് എങ്കിലും നിനെ വിട്ടുകളയാൻ വയ്യടാ…
എല്ലാ അർത്ഥത്തിലും നീ ജാബിറിന്റെ നേരെ എതിരാണ് അതുതന്നെയാണ് എന്നെ നിന്നിലേക്കടുപ്പിച്ചതും…
എന്നെ കേൾക്കാനോ സ്നേഹിക്കാനോ എന്നെ മനസിലാക്കാനോ അവനൊരിക്കലും ശ്രെമിച്ചിട്ടില്ല എന്നാൽ നീ… എന്നെ കേട്ടിരുന്നു എന്നെ കൊഞ്ചിച്ചു എന്റെ സങ്കടങ്ങളിൽ എന്നെ ആശ്വസിപ്പിച്ചു… സ്വന്തം മരുമകളോട് അവൻ കാണിച്ച ക്രൂരത ഓർത്തു ഞെട്ടിയുണർന്ന രാത്രികളിൽ എനിക്ക് നീ കൂട്ടിരുനെന്നെ സമാധാനിപ്പിച്ചു…
ഓർമകളിൽ ആദ്യമായി അവനുമായി പരിചയപെട്ടനാളിലേക്ക് പോയി
അഫിയുടെ പ്രശ്നം കഴിഞ്ഞു ഞാനും ഇത്തയും ഇല്ലെങ്കിൽ എപ്പോഴും ദുഃഖിച്ചിരിക്കുന്ന ഇടയ്ക്കിടെ തനിയെ ഇരുന്നു കരയുന്ന അവളെന്തെങ്കിലും ചെയ്‌തുകളയുമോ എന്ന പേടിയായിരുന്നു അതാണ് അവിടെത്തന്നെ നിന്നത്
അവളുടെ പെണ്ണുകാണൽ കഴിഞ്ഞ് അവളെന്നും വാതിലടച്ചിട്ട് കുറേസമയമിരിക്കും ഇടക്ക് എന്തേലും കാരണമുണ്ടാക്കി ചെന്നുവാതിലിൽ മുട്ടിവിളിച്ചു അവൾ വാതിൽ തുറക്കുമ്പോ മുറിയിൽ ആശുപത്രിയുടെ പോലുള്ള മണമായിരിക്കും രണ്ടുമൂന്നു ദിവസമായി അവൾ വാതിലടച്ചിട്ടിരിക്കാറില്ല അവളുടെ മുഖത്ത് ദുഃഖമില്ല ഇടയ്ക്കിടെ കരയുന്നതും കാണാറില്ല അന്ന് രാത്രി ഇത്തയെ സഹായിച്ചു കഴിഞ്ഞ് കിടക്കും മുൻപ് കുളിക്കാനായി പോയി തിരികെ വന്നു വീട്ടിൽ ഉമ്മാനെ വിളിച്ച് സംസാരിച്ചു ഫോൺ മാറ്റിവെച്ച് കിടക്കാൻ തുടങ്ങുമ്പോഴാണ് വാട്സപ്പ് നോട്ടിഫിക്കേഷൻ കേട്ടത് ഫോണെടുത്തുനോക്കി