ഞാനും വരാടീ…
അവൾ വേണ്ടെന്നു പറഞ്ഞെങ്കിലും അവൾക്കൊപ്പം താഴേക്കിറങ്ങി അടുക്കളയിൽ എത്തുമ്പോ ഇപ്പോഴും ചെറു കനലിന് മുകളിൽ നിൽക്കുന്ന പാത്രം ഇറക്കി വെച്ചു ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് അരിപ്പ വെച്ചു മുളകുവെള്ളം അരിച്ചൊഴിച്ചു ഒരു സിപ്പ് എടുത്തുനോക്കി
സ്സ്… ഹാ… അതികം ചൂടും എരിവുമില്ല ഇതങ്ങു കുടിച്ചൊ…
അവളുടെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങി
കുടിച്ചുകൊണ്ടിരിക്കെ സിപ്പ് ചെയ്തെങ്കിലും കൈപിന് അപ്പുറം മറ്റൊരു രുചിയും അറിയുന്നില്ല എന്റെ മുഖഭാവം കണ്ട് അവളെന്റെ തലയിൽ തലോടി
കുടിക്ക് മുത്തേ പനി മാറിക്കൊള്ളും…
പതിയെ അത് കുടിക്കുമ്പോഴും തൊപ്പിക്കുമേൽ അവളുടെ കൈകളുടെ തഴുകൽ അറിഞ്ഞു
എന്തു പറ്റി…
എന്ത്…
ഉണർന്നപ്പോതൊട്ടു ശ്രദ്ധിക്കുന്നുഎന്തേ നിന്റെ മുഖത്തൊരു മാറ്റം…
ഒന്നൂല്ല… ചേട്ടന് തോന്നുന്നതാ…
ലച്ചൂ…
മ്മ്…
എന്തോ ഉണ്ടെന്ന് എനിക്കറിയാം… നിനക്ക് പറയാൻ പറ്റില്ലേൽ പറയണ്ട… അല്ലാതെ വെറുതേ നീ എന്നോട് കള്ളം പറഞ്ഞു കഷ്ടപ്പെടണ്ട…
അവളെനെ നോക്കുന്നത് കണ്ടെങ്കിലും അത് കാര്യമാക്കാതെ
അവരൊക്കെ എവിടെ…
മുറിയിൽ…
മ്മ്…
കുടിച്ചു കഴിഞ്ഞ ഗ്ലാസ് കയ്യിൽ നിന്നും വാങ്ങി കഴുകി വെച്ചവൾ കൈ തുടച്ച് എന്നെ പിടിച്ചു
ഏത് മുറിയിലാ…
ഏ…
അവരേതു മുറിയിലാ എനിക്ക് കാണണം…
കുറച്ചുസമയം ആയെ ഉള്ളൂ കിടന്നിട്ട്… കാലത്ത് കണ്ടാൽ പോരെ…
ഉണർത്തണ്ട പക്ഷേ എനിക്കിപ്പോ കാണണം… ഏത് റൂമിലാ അവര്…
ചേട്ടാ അത്…
അവളുടെ പരുങ്ങൽ കണ്ട് എന്തെന്നറിയാത്ത ഭയം ഉള്ളിൽ കുടിയേറി