നബി ﷺ യുടെ ‘അഹമ്മദ്’ എന്ന നാമം പരാമർശിച്ച സൂറത്ത് ഏതാണ്?
അത്… പിന്നെ…
ക്ലൂ വേണോ… അറുപത്തി ഒന്നാമത്തെ സൂറത്താണ്…
യാസീൻ…
(പുച്ഛത്തോടെ അയാളെ നോക്കി) സൂറതു സ്വഫ്
ﻭَﺇِﺫْ ﻗَﺎﻝَ ﻋِﻴﺴَﻰ ٱﺑْﻦُ ﻣَﺮْﻳَﻢَ ﻳَٰﺒَﻨِﻰٓ ﺇِﺳْﺮَٰٓءِﻳﻞَ ﺇِﻧِّﻰ ﺭَﺳُﻮﻝُ ٱﻟﻠَّﻪِ ﺇِﻟَﻴْﻜُﻢ ﻣُّﺼَﺪِّﻗًﺎ ﻟِّﻤَﺎ ﺑَﻴْﻦَ ﻳَﺪَﻯَّ ﻣِﻦَ ٱﻟﺘَّﻮْﺭَﻯٰﺓِ ﻭَﻣُﺒَﺸِّﺮًۢا ﺑِﺮَﺳُﻮﻝٍ ﻳَﺄْﺗِﻰ ﻣِﻦۢ ﺑَﻌْﺪِﻯ ٱﺳْﻤُﻪُۥٓ ﺃَﺣْﻤَﺪُ ۖ ﻓَﻠَﻤَّﺎ ﺟَﺎٓءَﻫُﻢ ﺑِﭑﻟْﺒَﻴِّﻨَٰﺖِ ﻗَﺎﻟُﻮا۟ ﻫَٰﺬَا ﺳِﺤْﺮٌ ﻣُّﺒِﻴﻦٌ
മര്‍യമിന്റെ മകന്‍ ഈസാ പറഞ്ഞ സന്ദര്‍ഭവും ശ്രദ്ധേയമാകുന്നു ഇസ്രായീല്‍ സന്തതികളേ, എനിക്ക് മുമ്പുള്ള തൌറാത്തിനെ സത്യപ്പെടുത്തുന്നവനായിക്കൊണ്ടും, എനിക്ക് ശേഷം വരുന്ന അഹ്മദ് എന്നുപേരുള്ള ഒരു ദൂതനെപ്പറ്റി സന്തോഷവാര്‍ത്ത അറിയിക്കുന്നവനായിക്കൊണ്ടും നിങ്ങളിലേക്ക് അല്ലാഹുവിന്‍റെ ദൂതനായി നിയോഗിക്കപ്പെട്ടവനാകുന്നു ഞാന്‍. അങ്ങനെ അദ്ദേഹം വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ പറഞ്ഞു ഇത് വ്യക്തമായ ജാലവിദ്യയാകുന്നു… എന്നാണ് ഈ ആയതിന്റെ അർത്ഥം…
അല്ലാഹു സലാം അറിയിച്ച ഏക വ്യക്തി ആരാണ്?
അബൂബക്കർ സിദ്ധീഖ്…
ഖദീജ ബീവി…
عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ أَتَى جِبْرِيلُ النَّبِيَّ صلى الله عليه وسلم فَقَالَ يَا رَسُولَ اللَّهِ هَذِهِ خَدِيجَةُ قَدْ أَتَتْ مَعَهَا إِنَاءٌ فِيهِ إِدَامٌ أَوْ طَعَامٌ أَوْ شَرَابٌ، فَإِذَا هِيَ أَتَتْكَ فَاقْرَأْ عَلَيْهَا السَّلاَمَ مِنْ رَبِّهَا وَمِنِّي، وَبَشِّرْهَا بِبَيْتٍ فِي الْجَنَّةِ مِنْ قَصَبٍ، لاَ صَخَبَ فِيهِ وَلاَ نَصَبَ