ശെരി അപ്പൊ അഞ്ച് ചോദ്യങ്ങൾ മൂന്നെണ്ണമെങ്കിലും ശരിയാക്കണം
എന്താണ് ലൗഹുൽ മഹ്ഫൂദ്…
ലൗഹുൽ മഹ്ഫൂദും ലൗ ജിഹാദുമൊക്കെ ഇസ്ലാമിക വിരോധികൾ കെട്ടിച്ചമക്കുന്നതാണ്…
(ചിരിയോടെ അയാളെ നോക്കി) ലൗഹുൽ മഹ്ഫൂദ്… അള്ളാഹു ഖുർആൻ സംരക്ഷിച്ചു നിർത്തിയ ഫലകത്തിന്റെ പേരാണ്… അല്ലാതെ നിങ്ങൾ മതവിദ്വേഷികൾ തമ്മിൽ തല്ലുമ്പോ വിളിച്ചു പറയുന്ന ലൗ ജിഹാദുമായി അതിന് യാതൊരുബന്ധവുമില്ല…
(പുച്ഛത്തോടെ)
ഒരു സൂറത്തായി ഒന്നിച്ച് പൂര്‍ണ്ണമായി അവതരിച്ച സൂറത്ത് ഏതാണ്?
ഇക്രഉ ബിസ്മി…
അതൊരു സൂറത്തിന്റെ പേരല്ല സൂറത്തുൽ അലഖിലെ ആദ്യത്തെ ആയത്താണ്… സൂറതുൽ മുദ്ദഥിര്‍ ആണ് ഒരുമിച്ചു പൂർണമായി അവതരിച്ച സൂറത്ത്…
ഖുർആനിൽ ഏറ്റവും അവസാനമായി അവതരിച്ച ആയത്ത് ഏതാണ്?
കുൽ ഔതുബി റബ്ബിനാസിലെ മിനൽ ജിന്നതി വന്നാസ്…
അവസാന സൂറത്തിന്റെ പേര് കുൽ ഔതുബി റബ്ബിനാസ് എന്നല്ല സൂറത്തുനാസ് എന്നാണ്… അവസാനമായി അവതരിച്ച ആയത്
وَٱتَّقُوا۟ يَوْمًا تُرْجَعُونَ فِيهِ إِلَى ٱللَّهِ ۖ ثُمَّ تُوَفَّىٰ كُلُّ نَفْسٍ مَّا كَسَبَتْ وَهُمْ لَا يُظْلَمُونَ(വത്തകൂന യൗമൻ തുർജഊന ഫീഹി ഇലല്ലാഹി സുമ്മ തൂവഫി കുല്ലു നാഫ്‍സിൻ മാ കസബത് വഹും ലാ യുദ്ലമൂൻ)…അതായത്…
“നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടക്കപ്പെടുന്ന ഒരു ദിവസത്തെ സൂക്ഷിച്ചുകൊള്ളുക. എന്നിട്ട് ഓരോരുത്തര്‍ക്കും അവരവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലം പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ് അവരോട് ഒട്ടും അനീതി കാണിക്കപ്പെടുകയില്ല”… എന്നാണ് ഈ ആയതിന്റെ അർത്ഥം…