ചാനൽ ചർച്ചയിൽ പോയിരുന്നു ചൊറിയുന്ന പോലെ വെറുതേ ചൊറിയാൻ നിൽക്കരുത്…
അയാളെ കടുപ്പിച്ചുനോക്കി
പ്രധാന ഉപനിശത്തുകൾ എത്രയാണ്? അവ എങ്ങനെ തരം തിരിച്ചിരിക്കുന്നു?
അയാൾ പിന്നെയും ഉത്തരമില്ലാതെ പ്രസംഗിക്കുവാൻ തുടങ്ങി ഏറെ സമയം ആയതും അയാളോട് നിർത്താൻ പറഞ്ഞ്
അറിവില്ലായ്മ മറച്ചുവെക്കാൻ താൻ കിടന്നു പ്രസംഗിക്കണ്ട… പ്രധാനമായും 108 ഉപനിഷത്തുകളിൽ 10 എണ്ണം മുഖ്യ ഉപനിഷത്തുകളാണ്. 21 എണ്ണം സാമാന്യ വേദാന്തമെന്നും 23 എണ്ണം സന്ന്യാസം എന്നും 9 എണ്ണം ശാക്തേയം എന്നും 13 എണ്ണം വൈഷ്ണവം എന്നും 14 ശൈവമെന്നും 17 എണ്ണം യോഗമെന്നും അറിയപ്പെടുന്നു.
ഇന്ത്യയുടെ ദേശീയചിഹ്നം താഴെ ദേവനാഗരി ലിപിയിൽ എഴുതിയ “സത്യമേവ ജയതേ” എന്നത് എവിടെനിന്നും വന്നു?
സത്യം മാത്രം പറയണമെന്ന് ഗാന്ധി പറഞ്ഞതാണത്…
നീ ഇതല്ല ഇതിലപ്പുറം പറഞാലും അത്ഭുധമില്ല പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ… സത്യമേ വചയതെ എന്നത് മുണ്ഡകോപനിഷത്തിലെ ഒരു മന്ത്രത്തിന്റെ ഭാഗമാണ്… കൃത്യമായി പറഞ്ഞാൽ ഈ ഉപനിഷത്തിന്റെ മൂന്നാം അദ്ധ്യായത്തിൽ “സത്യമേവ ജയതേ നാനൃതം” എന്നാരംഭിക്കുന്ന മന്ത്രത്തെ ആശ്രയിച്ചാണ്.
പുച്ഛത്തോടെ അയാളെ നോക്കി
ഒന്നാം മുണ്ഡകം ഉപനിഷത്തിലെ സത്യാന്വേഷണത്തിന് സന്ദർഭമൊരുക്കിയ ചോദ്യം ആര് ആരോട് ചോദിച്ചു?
ഉപനിഷത്തിലെ ചോദ്യത്തെ പറ്റി പറയുകയാണെങ്കിൽ
പ്രസംഗം വേണ്ട ആര് ആരോട് അതു മാത്രം മതി…
ഉത്തരമില്ലാതെ നിൽക്കുന്ന അയാളെ നോക്കി
ഗൃഹസ്ഥാശ്രമിയായ ശൗനകൻ അംഗിരസിനെ സമീപിച്ച് ചോദിച്ചതാണ്
ഗൃഹസ്ഥാശ്രമിയായ ശൗനകൻ അംഗിരസിനെ സമീപിച്ച് ചോദിച്ചത് എന്താണെന്നചോദ്യത്തിന് ഉത്തരമുണ്ടോ…?