വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Posted by

വേദങ്ങളെ പറ്റി പറയുകയാണെങ്കിൽ…

ഹെലോ ചേട്ടാ നിർത്ത്… ചേട്ടന്റെ പേര് ചോദിച്ചാൽ പേരല്ലേ പറയാറ് അല്ലാതെ ചേട്ടനെ പറ്റി മൊത്തമായി അല്ലല്ലോ… വേദങ്ങൾ ഏതൊക്കെ ആണെന്ന് മാത്രം പറഞ്ഞാൽ മതി…

അതാണ് ഞാൻ പറഞ്ഞുവരുന്നത്…

ഒരുത്തൻ : ചേട്ടൻ പറയട്ടെടോ താൻ വെറുതേഎന്തിനാ ഇടയിൽ കയറുന്നത്
ചിരിയോടെ അവനെ നോക്കി
പറയട്ടെ…

ഹിന്തു മതവിശ്വാസത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വേദം… വേതതെ പറ്റിപറയുകയാണെങ്കിൽ വേതങ്ങൾ പലതുണ്ട്… ഓരോ വേതങ്ങളും ഹിന്ദുത്വ മൂല്യങ്ങളെയും ജീവിതശൈലിയെയും നമുക്ക് പഠിപ്പിച്ചുതരുന്നു
ഒറ്റവരിയിൽ പറയേണ്ട ഉത്തരത്തിനു പകരം നീട്ടിവലിച്ചു പ്രസംഗം പോലെ പറയുന്ന അയാളെ നോക്കിനിന്നു പ്രസംഗം അവസാനിപ്പിച്ചപോയും വേതങ്ങൾ ഏതൊക്കെ എന്ന് അയാൾ പറഞ്ഞില്ല
ഇത്രയും സമയം ഞാൻ ക്ഷമിച്ചുനിന്നു…

വേതങ്ങളുടെ പേരുചോദിച്ചതിന് പകരം നിങ്ങൾ ഒരു പ്രസംഗം നടത്തി എന്നാൽ വേതങ്ങളുടെ പേര് മാത്രം പറഞ്ഞില്ല… അറിയുമെങ്കിൽ പറയൂ അറിയില്ലെങ്കിൽ അറിയില്ല എന്ന് പറഞ്ഞാൽ മതി അല്ലാതെ നിങ്ങളുടെ വിഢിത്തങ്ങൾ കേൾക്കാൻ എനിക്ക് സമയമില്ല…

വേദങ്ങൾ നാലായി തിരിച്ചാൽ. ഋഗ്വേദം, യജുർവേദം, സാമവേദം, ഏവം അഥർവവേദം. ഇത്രയും ആണ് വേതങ്ങൾ…

ഇതുതന്നെ ആണ് ഞാനും പറഞ്ഞത്…

നീ പറഞ്ഞത് എന്നെകൊണ്ടൊന്നും പറയിക്കരുത്… നീപറഞ്ഞതും വേദങ്ങളുമായി യാതൊരു ബന്ധവുമില്ല…

ഋഗ്വേദം പ്രകൃതിശക്തികളെ സ്തുതിച്ചുകൊണ്ടുള്ള മന്ത്രങ്ങളുടെ സമാഹാരമാണ്… യജുർവേദം യജ്ഞങ്ങളുടെ നിർവഹണത്തിനുള്ള നിർദ്ദേശങ്ങളാണ്… സാമവേദം പ്രധാനമായും സംഗീതമാണ്. ഋഗ്വേദത്തിൽനിന്നുള്ള മന്ത്രങ്ങളെ സോമയാഗത്തിനുവേണ്ടിയുള്ള ക്രമത്തിൽ സംഗീതനിബദ്ധമായി ക്രമീകരിച്ചിരിക്കുന്നതാണ്… അഥർവവേദം ശത്രുനാശത്തിനും രോഗരക്ഷക്കും പാപപരിഹാരങ്ങൾക്കും മറ്റും വേണ്ടിയുള്ള മന്ത്രങ്ങൾ അടങ്ങിയതാണ്…

Leave a Reply

Your email address will not be published. Required fields are marked *