ഡോ… എന്റെ പേര് ഷെബി… ഷെബിൻ അഹമ്മദ് എന്നാണ്… നീയൊക്കെ എന്തിനാടോ ഞങ്ങളുടെ പേരും പറഞ്ഞ് തമ്മിൽ തല്ലുന്നത്… ഞങ്ങളുടെ വേഷങ്ങൾ തമ്മിലുള്ള വെത്യാസം കണ്ടാണോ… (ചുറ്റും കൂടിനിൽക്കുന്ന ജനങ്ങളെ നോക്കി) നിങ്ങളുടെ ഈ നേതാക്കൾ മതം പറഞ്ഞ് നിങ്ങളെ തമ്മിൽ തല്ലിച്ചുകൊണ്ടിരിക്കും ഇവരെ ഇഷ്ടത്തിനൊത്ത് ചാടാൻ നിങ്ങളും… കുറേ സദാചാരക്കാരും കുറേ മതം സംരക്ഷിക്കുന്നവരും… ഹ്രാ തുഫ്…
അവരെ രണ്ടുപേരെയും തറപ്പിച്ചുനോക്കി
ഡോ… നിങ്ങൾ മതം സംരക്ഷിക്കാനിറങ്ങിയവരല്ലേ… ഞാൻ അഞ്ച് ചോദ്യം ചോദിക്കാം മൂന്നെണ്ണത്തിനു കൃത്യമായി നിങ്ങൾ ഉത്തരം പറഞ്ഞാൽ (അഫിയുടെ കൈയിൽ നിന്നും അവളുടെ വണ്ടിയുടെ ചാവി വാങ്ങി രണ്ട് ചാവിയും ഉയർത്തികാണിച്ചു) പുറത്ത് കിടക്കുന്ന ഒരു ബെൻസും ഒരു പജീറോയും തന്നേക്കാം മാത്രമല്ല നിങ്ങള് പറയുന്നത് കേട്ട് തല്ലാനും കൊല്ലാനും മുന്നിൽ ഞാനുണ്ടാകും… ഇനി തോറ്റാൽ രണ്ടും ഇന്നുമുതൽ വർഗീയത പറഞ്ഞ് മനുഷ്യരെ തമ്മിൽ തല്ലിക്കുന്നത് നിർത്തണം…
ചുറ്റുമുള്ളവരുടെ എല്ലാം മുഖത്തേക്ക് നോക്കി പുച്ഛത്തോടെ എന്നെ നോക്കി
നീ ചോദിക്കുന്ന ചോദ്യത്തിനെല്ലാം നിനക്ക് ഉത്തരം അറിയുമോ…
അറിയാം…
എങ്കിൽ ചോദിക്ക്…
ഇയാൾ ഏതൊക്കെ മതഗ്രന്ഥങ്ങൾ വായിച്ചിട്ടുണ്ട്…
എല്ലാം വായിച്ചിട്ടുണ്ട്…
ചിരിയോടെ അയാളെ നോക്കി എല്ലാം വേണ്ട ഹിന്തു മതഗ്രന്ഥങ്ങൾ മുഴുവനായും വായിച്ചിട്ടുണ്ടല്ലോ അത് മതി… ആദ്യത്തെ ചോദ്യം…
വേദങ്ങൾ ഏതെല്ലാമാണ്…
അയാൾ ചുറ്റും നോക്കി