ഒരുവൻ : നീയെന്തിനാമോളെ കരഞ്ഞേ… ഇവൻ വല്ലതും ചെയ്തോ…
രണ്ടാമൻ : പെങ്ങള് ധൈര്യമായി പറഞ്ഞോ… ഇവൻ വല്ലതും ഭീഷണിപ്പെടുത്തി കൊണ്ടുവന്നതാണോ…
അതേ ചേട്ടന്മാരെ… അവൾക്കൊരു പ്രശ്നവുമില്ല ഉണ്ടെങ്കിൽ അത് തീർക്കാൻ പുറത്തുനിന്നൊരാളുടെ സഹായവും ആവശ്യമില്ല…
അവന്മാര് എന്നെ തുറിച്ചു നോക്കി
ഒരുവൻ : നീ ഏതാടാ… നിനക്കെന്താ ഇവളുമായി പരിപാടി…
ഞാൻ ഷെബി… ഞങ്ങള് തമ്മിൽ എന്താണ് എന്നൊന്നും അന്വേഷികേണ്ട കാര്യം നിങ്ങൾക്കില്ല… ഞങ്ങളുടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം…
സദാജാരത്തോടൊപ്പം ഞങ്ങളുടെ വേഷങ്ങൾ തമ്മിലുള്ള പൊരുത്തക്കേടും അവർക്കൊരു പ്രശ്നമാണെന്ന് അവരുടെ സംസാരത്തിൽ നിന്നും മനസിലായി ആളുകൾ എണ്ണം കൂടാൻ തുടങ്ങി
ഞങ്ങളെ സപ്പോർട്ട് ചെയ്തും വേറെ കുറേ പേർ ഞങ്ങളെ എതിർത്തും സംസാരിക്കാൻ തുടങ്ങി പ്രശ്നം രൂക്ഷമാവും മുൻപ് കാര്യങ്ങൾ അവരെ പറഞ്ഞു മനസിലാക്കാൻ ശ്രെമിക്കെ ആരും ഞങ്ങൾക്ക് പറയാനുള്ളത് കേൾക്കാൻ തയ്യാറാകാതെ മതങ്ങളെ പരസ്പരം താഴ്ത്തികെട്ടാനുള്ള തന്ത്രപ്പാടിലാണ് ചിലർ ഫോണെടുത്തു ആരെയൊക്കെയോ വിളിക്കുന്നുണ്ട്
അല്പസമയം കൊണ്ടുതന്നെ ആരൊക്കെയോ അങ്ങോട്ട് വരാൻ തുടങ്ങി വന്നവരിൽ തൊപ്പിയും വലിയ താടിയും വെച്ച ഒരുത്തനും കൈയിൽ ചരടും നെറ്റിയിൽ ഗോപിയും ഉള്ള ഒരുവനും ആണ് എല്ലാത്തിനും നേതൃത്വം
ഒരുവൻ ഫോണിൽ ഞങ്ങളുടെയും പ്രശ്നത്തിന്റെയും വീഡിയോ എടുക്കാൻതുടങ്ങി
അഫീ… ഫേസ്…
പറയുമ്പോയേക്കും അവൾ ശാൾ മുഖത്തേക്ക് എടുത്തിട്ടു
അവന്റെ കൈയിൽ നിന്നും ഫോൺ പിടിച്ചെടുത്തു ഒടിച്ചു കടലിലേക്ക് വലിച്ചെറിഞ്ഞു പരസ്പരം തല്ലുണ്ടാകാൻ എന്നപോലെ നിൽക്കുന്ന ആളുകളിൽ പ്രധാനികളായ രണ്ടുപേർക്കും കവിളടക്കി ഓരോന്നങ്ങു കൊടുത്തതും ആർകെങ്കിലും എന്തെങ്കിലും മനസിലാവും മുൻപ്