വണ്ടി പാർക്കിങ്ങിലിട്ടു ബീച്ചിലേക്കിറങ്ങി കൈകോർത്തുപിടിച്ച് ബീച്ചിലൂടെ പതിയെ നടന്നു
ചെക്കാ…
എന്താടീ…
ഇതെന്ത് പരിപാടിയാ…
എന്തേ…
കൂടെകിടക്കാൻ ഒരുങ്ങികെട്ടി ഒരുത്തി വന്നു നിൽക്കുമ്പോ എന്റെ കയ്യും പിടിചീ കടാ പുറത്തൂടെ ഇങ്ങനെ നടന്നാൽ മതിയോ…
അവളെ നോക്കി ചിരിച്ചുകൊണ്ടവളുടെ തോളിൽ കൈ ഇട്ട് ചേർത്തുപിടിച്ചു
കുഞ്ഞൂ…
മ്മ്…
നിന്റെ മണവും ചൂടും തട്ടി നിന്നോട് സംസാരിച്ചും നിനെ കണ്ടും നിന്റെ കൂടെ ഇരിക്കുന്ന സന്തോഷമൊന്നും ഏതവളെ കൂടെ കിടന്നാലും കിട്ടില്ല പെണ്ണേ…
അവളെനെ നോക്കി ചിരിച്ചു
എനിക്കറിയാടാ പൊട്ടാ… ഞങ്ങള് കഴിഞ്ഞേ ഈ ഉള്ളിൽ ഏത് പെണ്ണുമുള്ളൂ… അതിൽ ആകെ വ്യത്യാസമുള്ളത് നൂറയുടെ കാര്യത്തിൽ മാത്രമാ…
അവളെ നോക്കി
എനിക്കറിയാം… പക്ഷേ പറയണ്ട… എന്നെക്കാൾ അവളെ ഇഷ്ടമാണെന്ന് കേൾക്കാൻ മാത്രം ചങ്കുറപ്പൊന്നും എനിക്കില്ല…
പോനൂസേ…
മ്മ്…
സങ്കടമുണ്ടോടീ… ഞാനിങ്ങനെ ആയതിൽ…
അവളെന്റെ മുന്നിൽ കയറിനിന്നു മുഖത്തേക്ക് നോക്കി
എന്റെ മുഖത്ത് നോക്ക്… എന്റെ മനസ്സിലുള്ളത് മനസിലാക്കാൻ ഞാൻ പറയാതെ തന്നെ ഇക്കാക്ക് അറിയില്ലേ… എനിക്ക് സങ്കടമുണ്ടെന്നു തോന്നുന്നോ…
അവളെടെ കവിളുകളിൽ പിടിച്ച് മുഖത്തേക്ക് നോക്കി
നിനക്ക് ഉള്ളിൽ അടക്കിവെക്കാൻ ഭയങ്കര കഴിവാണ് പെണ്ണേ അതാണ് എനിക്ക് പേടി…
ഇക്കാ… ഞാൻ ഇക്കാനോട് കള്ളം പറയുമെന്ന് തോന്നുന്നുണ്ടോ…
ഇല്ല…
ഞാൻ പറഞ്ഞില്ലേ… ഇക്ക എന്നെക്കാളും മറ്റൊരാളെ സ്നേഹിക്കുന്നു എന്ന് ഇക്ക പറഞ്ഞു ഞാൻ കേൾക്കാൻ എനിക്ക് പറ്റില്ല… എന്നുവെച്ചു ഇക്ക നൂറയെ സ്നേഹിക്കുന്നതിൽ എനിക്കൊരു സങ്കടവുമില്ല… നൂറയും മറ്റെല്ലാത്തിനും മേലേ ഇക്കയെ സ്നേഹിക്കുന്നു എന്ന് എനിക്കറിയാം… മാത്രവുമല്ല നിങ്ങൾ തമ്മിൽ നിങ്ങൾക്കുപോലും അറിയാത്ത എന്തൊക്കെയോ കണക്ഷനുണ്ട്… അവളോട് എനിക്ക് ഇഷ്ടവും ബഹുമാനവുമൊക്കെ തന്നെയാണ്… അല്ലാതെ എനിക്കതിൽ ഒരു സങ്കടവുമില്ല…