ഞാൻ വാതിൽ തുറന്നു പുറത്തേക്ക് വന്ന കണ്ണനെ കൂട്ടി അവന്റെ അമ്മക്കരികിലേക്ക് ചെന്നു
പേടിക്കണ്ട… കേസൊന്നുമല്ല… (കണ്ണനെ നോക്കി) കുറച്ച് കാലം കഴിയുമ്പോ കണ്ണന്റെ അച്ഛൻ കള്ള് കുടിയനായിട്ടല്ലാതെ നിങ്ങളുടെ അടുത്തേക്ക് തിരിച്ചുവരും… ഇപ്പൊ അവര് കൊണ്ടുപോയിരിക്കുന്നത് ഹോസ്പിറ്റലിലേക്കാ… കള്ളുകുടി പൂർണമായും മാറിയ ശേഷമേ ഇനി വിടൂ… അതുകൊണ്ട് പേടിക്കണ്ട…
അഫി : അമ്മയുടെ കാല് ശെരിയാവുംവരെ അമ്മക്ക് കൂട്ടിന് ഒരു ചേച്ചിയെ അയക്കാം അമ്മയുടെ കാര്യങ്ങളൊക്കെ അവര് നോക്കിക്കോളും അതോർത്തു കണ്ണൻ ടെൻഷനാവണ്ട…
കണ്ണൻ : അതൊന്നും വേണ്ടിത്താ…
നീ സ്കൂളിൽ പോവുമ്പോയും ജോലിക്ക് പോവുമ്പോഴും അമ്മയുടെ കാര്യങ്ങളാര് നോക്കും അതുകൊണ്ട് ഒന്നും പറയണ്ട ഇത് ഫിക്സ്…
അഫി : ആളൊരു നേർസാണ്… ഞാൻ ഇപ്പൊ വിളിച്ചുപറഞ്ഞേക്കാം…
രമ : അത് മോളെ…
അഫി : ഒന്നും ആലോചിച് ടെൻഷനാവണ്ട… ഇവിടെ നിങ്ങള് രണ്ടാളുമല്ലേ ഉള്ളൂ…
രമ : അതേ…
എങ്കിൽ ചേച്ചീടെ കാല് ശെരിയാവുംവരെ അവളിവിടെ തന്നേ നിന്നോട്ടെ…
അപോതന്നെ അഫി മെർലിനെ വിളിച്ച് കാര്യം സംസാരിച്ചു അവൾക്ക് വീടിന്റെ ലൊക്കേഷൻ ഷെയർ ചെയ്തുകൊടുത്തു ഞങ്ങളവിടെനിന്നുമിറങ്ങി
വണ്ടിയൊടിക്കുന്നതിനിടെ അഫി ഇടക്കെനെ പാളി നോക്കി
എന്താടീ…
ഒന്നൂല്ല… വെറുതേ…
മ്മ്…
അവളുടെ ഇടം കൈ വിരലുകൾക്കുള്ളിൽ വിരലുകൾ കോർത്തപിടിച്ചവളെ നോക്കി കൈപ്പത്തിക്ക് പുറത്തായി ഉമ്മവെച്ചു അവളെനെ നോക്കി ചിരിച്ചു
എന്ത് പറ്റി…
ഒന്നൂല്ലെടീ…
മ്മ്…