നിലത്ത് മലർന്നടിച്ചു വീണ അയാൾ ചുറ്റും നോക്കി
ഡി…
മിണ്ടരുത്… വലിച്ചുഞാൻ കീറും… ഇത്രേം കാലം അതുങ്ങളെ രണ്ടിനേം നിങ്ങളെ മുന്നിലിട്ടു തല്ലും തെറിവിളിയും നടത്തിയപ്പോ എവിടെ പോയിരുന്നു നിന്റെയൊക്കെ ചങ്കൂറ്റം… മസിലും പെരുപ്പിച്ചു മീശയും വെച്ച് ആണെന്ന് പറഞ്ഞ് നടക്കുന്നല്ലോ… മീശ വടിച്ചുകളഞ്ഞു വല്ല സാരിയും എടുത്തുടുക്ക്…
ഡി…
ചാടി എഴുനേറ്റ് അഫിക്ക് നേരെ നോക്കി
ഒരു കുടിയനെ തല്ലി എന്ന് കരുതിനീ വലിയ ആണെന്നാണോ നിന്റെ വിചാരം…
അവൾക്കരികിലേക്ക് കുതിക്കെ അഫി ഇടതു കൈ പുറകിൽ മടക്കി വെച്ച് നിന്ന് ഓടി അടുക്കുന്നവന് നേരെ നിന്ന് മാറി വലം കാൽ ഉയർത്തി മടക്കിപിടിച്ചവന്റെ വയറിലേക്ക് വെച്ച് വലം കയ്യാൽ അവന്റെ തലക്ക് പിറകിലായി തന്റെ പിറകിലേ നിലത്തേക്ക് തള്ളിയതും അവളുടെ കാലിനു മുകളിലൂടെ കറങ്ങി മലർന്നടിച്ചു വീണവൻ പത്ത് സെക്കന്റിനു മൈന്റ് കട്ടായി എന്ത് സംഭവിച്ചു എന്ന് മനസിലാവാതെ എഴുനേറ്റിരിക്കുമ്പോയേക്കും അഫി അവനുനേരെ തിരിഞ്ഞ്
എണീറ്റു പോടാ… മനസറിഞ്ഞു തന്നാൽ നിനെ എടുത്തോണ്ട് പോവാൻ വേറെ ആള് വേണ്ടിവരും…
കണ്ണന്റെ അച്ഛൻ അടിച്ചതിന്റെയും അഫിയോട് വാങ്ങിക്കൂട്ടിയ തല്ലിന്റെയും ആഫ്റ്റർ എഫക്റ്റായി പതിയെ സൈഡായിരിക്കുന്നു
അവനും പിന്നെ ഒന്നിനും വരുന്നില്ല എന്ന് കണ്ട്
ഞാൻ ഫോണെടുത്തു കാൾ ചെയ്ത പിറകെ നേരത്തെ തന്നെ അവിടെ എത്തി കാളിന് കാത്തിരുന്ന എക്സൈസ് ഇൻസ്‌പെക്ടറും മറ്റും അങ്ങോട്ട് വന്നു
കണ്ണന്റെ അച്ഛനെ പിടിച്ച് അവരുടെ വണ്ടിയിൽ കയറ്റി ഞങ്ങളോട് യാത്രപറഞ്ഞവിടെനിന്നും പോയി