ചേട്ടാ… ഇത്ത…
അവളുടെ കാര്യം അവള് നോക്കിക്കോളും നീ വാ…
നിർത്താതെ കെട്ടാലറക്കുന്ന തെറിപറയുന്ന അയാളെ ഒന്ന് നോക്കി
അഫീ… മയത്തിൽ…
ശെരിയിക്കാ…
ഞങ്ങൾ വീടിനുനേരെ നടക്കേ കണ്ണന് തിരിഞ്ഞുനോക്കാൻ കഴിയാത്ത തരത്തിൽ അവന്റെ തലയുടെ പിറകുവശത്തുപിടിച്ചുകൊണ്ട് അവനുമായി നടക്കേ അഫിയെ തിരിഞ്ഞ് നോക്കി
ആടികൊണ്ട് തെറിപറയുന്ന അയാളെ കവിളടക്കി ഒന്ന് പൊട്ടിച്ചു തലക്കുടഞ്ഞു അഫിയുടെ നേരെ നോക്കി
പൊലയാടി മോളെ നീ എന്നെ തല്ലി അല്ലേടീ…
അവളുടെ നേരെ ഉയർന്ന അയാളുടെ വലം കൈ അഫി തന്റെ ഇടം കൈകൊണ്ട് പിടിച്ചുനിർത്തി അയാളുടെ മുഖത്തേക്ക് നോക്കി അയാളുടെ ഇടം കവിളിൽ അല്പം കനത്തിൽ തന്നെ തല്ലി
കൈ വിടുവിക്കാൻ ശ്രെമിച്ചുകൊണ്ട് ഇടം കയ്യാൽ കവിള് പൊത്തി അയാൾ പിന്നെയും തെറി പറഞ്ഞതും കവിൾ പൊത്തിയ കൈക്കു മുകളിൽ അഫി രണ്ടെണ്ണം കൂടെ കൊടുത്തു
കണ്ണനെ അകത്തേക്ക് കയറ്റി വാതിൽ പുറത്തുനിന്നും അടച്ചു കോലയിലെ തിണ്ണയിൽ ഇരുന്നു
തെറി നിർത്തി വിടനായി പറഞ്ഞുകൊണ്ട് അഫിയെ ഭീഷണിപ്പെടുത്തുന്ന അയാളുടെ കവിളിൽ അഫിയുടെ കൈ ഇടയ്ക്കിടെ പതിഞ്ഞുകൊണ്ടിരുന്നു
വീട്ടുമുറ്റത് നിന്ന് കാഴ്ചക്കണ്ട ആളുകൾ അല്പം കൂടെ അടുത്തേക്ക് വന്ന് ആ കാഴ്ച്ച കാണാൻ തുടങ്ങി
അയാളുടെ ഭീഷണികൾക്കും മറുപടികൾക്കും അനുസരിച്ച് അഫി തല്ലികൊണ്ടിരുന്നു
കണ്ടുനിന്ന ആളുകൾ പലരും അവിടേക്ക് വന്നതിൽ അല്പം തണ്ടും തടിയുമുള്ള ഒരുത്തൻ
അല്ലേലും ഇവന് നല്ല തല്ലിന്റെ കുറവാണ്… ഇവനെ ഞാനിന്ന്…
എന്ന് പറഞ്ഞ് അയാൾക്കരികിലേക്ക് തല്ലാനായി നടന്ന അയാളുടെ കൈ വിട്ട അഫിയുടെ കാല് അവന്റെ നെഞ്ചിലായി പതിഞ്ഞതും അയാൾ പുറകോട്ട് തെറിച്ചു വീഴുന്നത് കണ്ട് എല്ലാരും ഞെട്ടലോടെ അഫിയെ നോക്കി