ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ കണ്ണനും രമേച്ചിയും ഞങ്ങളെ പറഞ്ഞുവിടാൻ ധൃതി പിടിക്കുന്ന പോലെ തോന്നി
ഞങ്ങൾ അവരോട് പതിയെ യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി കണ്ണനോട് സംസാരിക്കുമ്പോഴും അവൻ ഞങ്ങളുടെ സംസാരം നിർത്തിച്ചു ഞങ്ങളെ പറഞ്ഞുവിടാനായി ശ്രെമിക്കുകയാണെന്നു മനസിലായി എങ്കിലും മനസിലാവാത്ത പോലെ നിൽക്കെ
ചേട്ടനും ചേച്ചിയും ഇപ്പ പോ… നമുക്ക് പിന്നെ കാണാം… അച്ഛൻ വന്നാൽ നിങ്ങളോട് പ്രശ്നമുണ്ടാക്കും…
അതൊന്നുമില്ലടാ… നീ പേടിക്കാതിരിക്ക് നിന്റെ അച്ഛൻ ഇനി നിങ്ങളോട് പ്രശ്നമുണ്ടാക്കുകയോ നിങ്ങളെ ഉപദ്രവിക്കുകയോ ചെയ്യില്ല…
ചേട്ടനറിയാത്തത് കൊണ്ടാണ്… ഈ വീട്ടിൽ എന്ത് സംഭവിച്ചാലും അയല്പക്കത്തുള്ളവർ പോലും തിരിഞ്ഞുനോക്കാത്തത് അച്ഛൻ പ്രശ്നമുണ്ടാക്കുന്നത് പേടിച്ചാണ്…
പേടിക്കല്ലടാ…
ഇത്തയും ഉള്ളതല്ലേ… അച്ഛന് ആണ് പെണ്ണ് എന്നൊന്നുമില്ല എല്ലാരേയും ഉപദ്രവിക്കും… ചേട്ടൻ ഇത്താനെ കൂട്ടി പൊയ്ക്കോ… അച്ഛൻ വരുന്ന സമയമായി…
അവന്റെ മുഖത്തേക്ക് നോക്കി അവന്റെ മുഖത്ത് ഭയം നിറഞ്ഞുനിൽപ്പുണ്ട്
തെറി വിളിയുടെ അകമ്പടിയോടെ കാഴ്ച്ചയിൽ തന്നെ കുടിയനെന്നു മനസിലാവുന്ന തരത്തിൽ ഒരു മനുഷ്യൻ അങ്ങോട്ട് കയറിവന്നു ഞങ്ങളെ ഒന്ന് നോക്കിയ ശേഷം കണ്ണനെ നോക്കി
ഞങ്ങളെ തെറികൊണ്ടഭിഷേകം നടത്തികൊണ്ടായാൽ കണ്ണനെയും രമേച്ചിയേയും തെറിപറയനും അശ്ലീലം പറയാനും തുടങ്ങി
അയല്പക്കക്കാർ പലരും അവരുടെ മുറ്റത്ത് നിന്ന് സ്ഥിരം കാഴ്ച്ചഎന്നപോലെ അത് കണ്ടുകൊണ്ടിരിക്കെ
(കണ്ണനെ നോക്കി അവന്റെ തോളിൽ കൈ ഇട്ട് വീടിനു നേരെതിരിഞ്ഞ്) നീ വന്നേ…