നേരത്തെ വന്നപ്പോ നീ എനിക്ക് ചായപോലും തന്നില്ല ഇപ്പൊ എന്തായാലും തന്നേ പറ്റൂ… നിന്റെ അമ്മയെയും ഒന്ന് കാണാലോ…
ഞങ്ങൾ എഴുനേറ്റ് അവനെയും കൂട്ടി വണ്ടിക്കരികിലേക്ക് നടന്നു അഫിയുടെ വണ്ടി അടുത്തായതിനാൽ അതും എടുത്ത് അവന്റെ വീട്ടിലേക്ക് ചെന്നു
ഞങ്ങളോട് ഇരിക്കാൻ പറഞ്ഞ് ചായയുണ്ടകനായി അകത്തേക്ക് പോയി
നല്ലൊരു ചെറുക്കൻ അല്ലേ…
മ്മ്…
ഇക്കാക്ക് എവിടുന്ന് കിട്ടി…
പട്ടം വിൽക്കാൻ വന്നതാ… കണ്ടപ്പോ എനിക്ക് പെട്ടന്ന് സുഹൈലിനെ ഓർമവന്നു…
അവനും അമ്മയുമല്ലേ ഉള്ളൂ നമുക്കവരെ അങ്ങ് കൂട്ടിയാലോ…
അത് ശെരിയാവില്ല… പക്ഷേ അവന്റെ ലൈഫിൽ ഇപ്പൊ ഒരു പ്രശ്നമുണ്ട്…
എന്ത്…
അവന്റെ അച്ഛന്റെ കള്ളുകുടി…
ഫോൺ എടുത്ത് ജയിയിംസിനെ വിളിച്ചു
ഹലോ സർ…
തിരക്കിലാണോ…
കുറച്ച് അത് കുഴപ്പമില്ല പറഞ്ഞോ…
ഇവിടുത്തെ എക്സൈസ് ഇൻസ്‌പെക്ടറെ പരിചയമുണ്ടോ…
ഉണ്ട് എന്തേ…
എനിക്ക് അങ്ങേരെ കൊണ്ടൊരു സഹായം ആവശ്യമുണ്ടായിരുന്നു… നമ്പർ ഒന്ന് തരാമോ…
ഞാൻ വിളിച്ചിട്ട് നിങ്ങളെ വിളിക്കാൻ പറയാം…
ഒന്ന് പെട്ടന്ന് നടന്നാൽ നന്നായിരുന്നു…
ഇപ്പൊത്തന്നെ വിളിക്കാൻ പറയാം…
ശെരി…
കാൾ കട്ട് ചെയ്തു
ഡി അഡിക്ഷൻ ആണോ…
മ്മ്…
കണ്ണൻ ചായയുമായി വന്നു ചായ കുടിച്ചു കഴിഞ്ഞു കണ്ണന്റെ അമ്മയെ കാണാനായി അകത്തേക്ക് കയറി
രമ അതാണവരുടെ പേര് തുടയെല്ല് പൊട്ടിയകാരണം ബെഡിൽ നിന്നും ഇറങ്ങാൻ പോലും ബുദ്ധിമുട്ടുന്നുണ്ട് അവരോട് സംസാരിച്ചുകൊണ്ടിരിക്കെ
പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വന്നു കാൾ അറ്റന്റ് ചെയ്ത് പുറത്തേക്കിറങ്ങി സംസാരിച്ചു തിരികെ വരുമ്പോ കണ്ണൻ ബാഗിൽ നിന്നും കാശ് എടുത്ത് ഒളിപ്പിക്കാനുള്ള തത്രപ്പാടിലാണ് അവന്റെ കഷ്ടപ്പാടോർത്ത് അവർക്ക് നല്ല സങ്കടമുണ്ടെന്നത് അവരുടെ വാക്കുകളിൽ വെക്തം