ആവശ്യം തന്നെ ഉണ്ടാവുകയില്ല നമ്മൾ ഉണ്ടാക്കണം…
അതേ… പ്രതിസന്ധികളിലും അവസരങ്ങളുണ്ട് അത് നമ്മൾ കണ്ടെത്തണം അവിടെയാണ് ഒരു ബിസിനസുകാരന്റെ വിജയം…
ശെരിയാണ് ഞാൻ ഒരു മാസം വിൽക്കാനുള്ള സാധനമാണ് കുറച്ചുസമയം കൊണ്ട് വിറ്റത് അതും സാധാരണ വിൽക്കുന്നതിന്റെ ഇരട്ടി വിലക്ക്…
കണ്ണാ… അവരുടെ ആവശ്യം സന്തോഷമായിരുന്നു… നിന്റെ കൈയിൽ വിൽക്കാനുള്ളത് പട്ടവും… കൈയിൽ ഉള്ള പട്ടം കൊണ്ട് ഒരു മത്സരവും പ്രൈസും വിജയത്തിന്റെ ആഹ്ലാതവും മുന്നോട്ട് വെച്ച് നമ്മൾ അവർക്കു സന്തോഷം വിറ്റു അതവര് എന്ത് വിലകൊടുത്തും വാങ്ങും…
അതേ…
കണ്ണാ… ഹാർഡ് വർക്ക് ചെയ്യരുത് എന്നല്ല ഹാർഡ് വർക്ക് ചെയ്യണം അതിനൊപ്പം വർക്ക് സ്മാർട്ടും ആയിരിക്കണം… ശാരീരിക അധ്വാനമുള്ള ജോലിക്ക് വരുമാനം കുറവായിരിക്കും തലച്ചോറുപയോഗിച്ചുള്ള ജോലിക്കാണ് കൂടുതൽ വരുമാനം കിട്ടുക…
അതേ…
അവനിൽ ആദ്യം മുതൽ ശ്രെദ്ധിച്ച പ്രായത്തിൽ കവിഞ്ഞ പക്വതയും അഭിമാനം വിടാത്ത മനോഭാവവും അപ്പോഴും നിറഞ്ഞുനിൽപ്പുണ്ട് നിലനിൽക്കുന്നത് നോക്കി
കണ്ണന്റെ വീട്ടിലാരൊക്കെ ഉണ്ട്
അമ്മയും ഞാനും അച്ഛനും…
അച്ഛനെന്താ ജോലി…
അച്ഛൻ കോൺക്രീറ്റ് പണിക്ക് പോവുകയാ… അമ്മ വീട്ടുജോലിക്കൊക്കെ പോയിരുന്നതാ ഒരു വീട്ടലേ കോണിപടിയിൽ നിന്ന് വീണു കാലൊടിഞ്ഞു കിടപ്പിലാണ്…
കണ്ണൻ സ്കൂളിൽ പോവുന്നില്ലേ…
ഉണ്ട്… ഞാൻ ഏഴാം ക്ലാസ്സിലാണ്… സ്കൂളില്ലാത്ത ദിവസവും സ്കൂൾ വിട്ടശേഷവുമാണ് ജോലിക്ക് പോകുന്നത്…
അച്ഛന് എവിടെയാ ജോലി അടുത്ത് തന്നെ ആണോ അല്ലെങ്കിൽ ദൂരെയോ…