ഞങ്ങൾ വണ്ടിയെടുത്തു പിറകെ വരാം…
ലൂയിസ് : എങ്കിൽ ഞാനും നിങ്ങളെ കൂടെ വരാം…
ശെരി…
വണ്ടിയുടെ ഡ്രൈവിങ് സീറ്റിലേക്ക് ഞാനും കോ ഡ്രൈവർ സീറ്റിലേക്ക് ലൂയിസും പിറകിൽ കണ്ണനും കയറി
വണ്ടി അല്പം മുന്നോട്ട് ചെന്നു യൂ ടേൺ എടുത്ത് കുറച്ച് ദൂരം പോയതും ഒരു കോഫി ഷോപ്പിന് മുന്നിലായി അവരുടെ വണ്ടികൾ രണ്ടും നില്കുന്നത് കണ്ട് അവിടെ വണ്ടി ഒതുക്കി
ഞങ്ങളെ വെയിറ്റ് ചെയ്തു നിൽക്കുന്ന അവരോട് ചിരിച്ച് അവർക്കൊപ്പം കോഫിഷോപ്പിലേക്ക് കയറി
കോഫി ഓർഡർ ചെയ്തു കുടിച്ച് കഴിയുമ്പോയേക്കും അവരെയല്ലാം പരിചയപെട്ടു
അവർക്ക് തിരികെ പോകാൻ സമയമായതിനാൽ ഞാനും കണ്ണനും അവരോട് യാത്രപറഞ്ഞവിടെനിന്നിറങ്ങി ബീച്ച്ലേക്ക് തിരികെ വരും വഴി
കണ്ണൻ : ചേട്ടൻ ശെരിക്കും ആരാ…
എന്താടാ…
അല്ല ആ ചേട്ടന്റെ സംസാരം കേട്ടിട്ട് ചോദിച്ചതാ…
മ്മ്…
ചേട്ടനെവിടെയാ ജോലി…
നീ അല്ലേ എനിക്ക് പട്ടം വിൽക്കുന്ന ജോലി തന്നത്…
കളിക്കല്ലേ ചേട്ടാ… ഇത്രേം വലിയ വണ്ടിയും ഒക്കെയുള്ള ചേട്ടൻ അഞ്ച് രൂപക്ക് പട്ടം വിൽക്കാനോ… അതുമല്ല ചേട്ടന് ആ ചേട്ടൻ ജോലിതരാന്ന് പറഞ്ഞപ്പോ വേണ്ടെന്നു പറഞ്ഞതല്ലേ… ചേട്ടന്റെ കാർഡ് കൊടുത്തപ്പോ ആ ചേട്ടന്റെ മുഖത്ത് കണ്ട അത്ഭുധവും പോരേ ചേട്ടൻ വലിയ സെറ്റപ്പ് ആണെന്നറിയാൻ…
ഇതൊക്കെ പറഞ്ഞ് നൈസായിട്ട് എന്റെ കൂലി തരാതിരിക്കാനുള്ള പരിപാടിയാണല്ലേ…
ചിരിയോടെ ചോദിച്ചിട്ട് വണ്ടി പാർക്ക് ചെയ്തു ഞങ്ങൾ ബീച്ച്ലേക്ക് നടന്നു പഴയ സ്റ്റെപ്പിൽ ഇരുന്നു
കണ്ണാ…
ഹാ ചേട്ടാ…
നമ്മൾ ഇന്ന് പട്ടം വിറ്റതിൽ നിന്ന് നിനക്ക് എന്താണ് മനസിലായത്…