വഴി തെറ്റിയ കാമുകൻ 18 [ചെകുത്താൻ]

Posted by

നെഞ്ചിൽ ഉള്ള റിയയുടെ കൈക്ക് പോലും ഭാരം തോന്നി എന്നാൽ അവൾ വിട്ടുമാറിയാൽ തണുപ്പ് വീണ്ടും കൂടും ഇപ്പൊത്തന്നെ വിറക്കുന്നുണ്ട് ബ്ലാങ്കറ്റ് വലിച്ചു മേലേക്കിടും മുൻപ് കൈ അല്പം വിടർത്തിവെച്ചു തലക്ക് വശത്തായി ഒരു തലയിണ കൂടെ എടുത്തുവെച്ചു

അഫി : (മൂത്തിനെ നോക്കി) ഇവിടെ കയറി കിടന്നോ…

കൈ അവളുടെ കഴുത്തിനിടയിലൂടെ കടന്നുപോകുന്ന രീതിയിൽ മുത്ത് എനിക്കരികിൽ കിടന്നെനേ കെട്ടിപിടിച്ചു

പണിപ്പെട്ടു തുറന്നുപിടിച്ച കൺപോളകൾ പതിയെ അടഞ്ഞു തുടങ്ങുമ്പോ ആരോ ബ്ലാങ്കറ്റുകൊണ്ട് മൂടുന്നതും അതിന് പിറകെ നെറ്റിയിൽ നനഞ്ഞ തുണി ഇടുന്നതുമറിഞ്ഞെങ്കിലും കണ്ണ് തുറക്കാൻ കഷ്ടപ്പെടാൻ ശ്രെമിക്കാൻ നിന്നില്ല കണ്ണുകളിൽ ഉറക്കം വന്നുനിറഞ്ഞു

മനോഹരമായ താടാകത്തിനു നടുവിലേ ഒരു മുറിയോളം വലിപ്പമുള്ള വലിയ താമരപൂവിനു നടുവിലായി വെണ്ണക്കൽ ശില്പം പോലെ പരിപൂർണ നക്നയായി കിടക്കുന്ന നൂറ ശാന്തമായ ഉറക്കത്തിലാണ് അവളുടെ മാറിടത്തിലേ ചുവന്ന രക്നം പതിപ്പിച്ച ലോക്കറ്റുള്ള മനോഹരമായ സ്വർണമാല അവളുടെ മാറിടങ്ങൾക്ക് ഭംഗി കൂട്ടി തടാക കരയിൽ നിന്നും ജലത്തെ ഇളക്കാതെ ഇഴഞ്ഞുവരുന്ന ഒത്തിരി പാമ്പുകൾ വലിയ താമര പൂവിന് ചുറ്റും നിന്നു അവിടേക്ക് വന്ന വലിയ പാമ്പ് താമര പൂവിനെ ചുറ്റി ഫണം വിടർത്തി ഉയർന്നു നിന്നു (എന്റെ ചുണ്ടുകൾ “നാഗ മഹാറാണി…” എന്ന് മന്ത്രിച്ചു) നൂറയുടെ കാൽ പാതത്തിൽ തല മുട്ടിച്ചു തല ഉയർത്തി വളരെ പതിയെ നൂറയുടെ കാൽ വിരലിൽ റാണിയുടെ പല്ലുകൾ ആഴ്ന്നിറങ്ങുന്നത് കണ്ടതും എന്റെ ദേഹം വിറച്ചു ഭയത്താൽ അലറി വിളിക്കണം എന്ന് തോന്നുന്നു എങ്കിലും നാക്ക് ചലിക്കുന്നില്ല നൂറ പൂർണമായും നീലനിറമായിരിക്കുന്നു ഒന്നുമറിയാതെ ചലനമറ്റ് കിടക്കുന്ന അവളിൽ നിന്നും പല്ലുകൾ പിൻവലിച്ചു വശത്തേക്ക് മാറി റാണിയും നാഗങ്ങളും ഒരു വശത്തേക്ക് തിരിഞ്ഞു സർവാഭരണ വിഭൂഷിതയായി തടാകകരയിൽ നിൽക്കുന്ന ലക്ഷമീദേവി നിറഞ്ഞ മന്ദഹാസത്തോടെ ജലത്തിനുമേൽ തടാകകര വരെ പാത തീർത്തു കവാടം പോലെ വിടർത്തിപിടിച്ച തങ്ങളുടെ ഫണങ്ങളാൽ വണങ്ങി നിൽക്കുന്ന നാഗങ്ങൾക്ക് മേലൂടെ നൂറയുടെ നേർക്ക് നടന്നു തല താഴ്ത്തി വണങ്ങിയ നാഗ റാണിയെ നോക്കി റാണിയുടെ ചുറ്റുകൾക്കുള്ളിൽ ചലിക്കാതെ നിൽക്കുന്ന താമരപൂവിനുള്ളിൽ നീല നിറത്തിൽ ചലനമറ്റ് കിടക്കുന്ന നൂറയേ കണ്ടെന്റെ ഹൃദയം നുറുങ്ങി നൂറയുടെ തലയിൽ തലോടിയ ദേവി തന്റെ കൈ അവൾക്കു നേരെ ഉയർത്തി പിടിച്ചതും കൈ പത്തിയിൽ നിന്നും പുറത്തുവന്ന ശക്തിയേറിയ പ്രകാശം അവളുടെ ദേഹമാകെ പടർന്നു കൈ തിരികെ എടുത്തു നിലിച്ച ദേഹത്തേക്ക് നോക്കി റാണിയുടെ നേർക്ക് തിരിഞ്ഞു റാണിയുടെ കണ്ണുകൾ തന്റെ പ്രിയ പുത്രനിലേക്ക് നീണ്ടു നാഗ രാജകുമാരൻ അവർക്കു മുന്നിൽ വന്നു നിന്നു ലക്ഷമീദേവിയെയും നാഗ റാണിയെയും നൂറയെയും വണങ്ങി നാഗ റാണി തന്റെപുത്രനെ ചുമ്പിച്ചു കുമാരൻ റാണിക്കായി ചുംബനം നൽകിയശേഷം നൂറയുടെ കാലിലേക്ക് തന്റെ തല മുട്ടിച്ചു അവളുടെ കാലിലെ മുറിവിൽ തന്റെ വായ ചേർത്തുവെച്ചു നൂറയിലെ നീല നിറം മാഞ്ഞു അവളുടെ വെളുപ്പും ചുവപ്പും കലർന്ന നിറം അവളുടെ തലയിൽ നിന്നും കാലിലേക്ക് വ്യാപിക്കാൻ തുടങ്ങി അവളുടെ കാൽ വിരലറ്റത്തെ നീല നിറം പോലും മാഞ്ഞശേഷം ഉന്മാദത്തിൽ എന്നപോലെ അടഞ്ഞു തുടങ്ങിയ കണ്ണുകളാൽ നൂറയെ നോക്കി അവളുടെ കാൽ വിരലിലെ പല്ല് പതിഞ്ഞ മുറിവിൽ കരിനീലനിറമായ തന്റെ നാക്ക് നീട്ടി നക്കി മുറിവൊരു പാടിനെയും അവശേഷിപ്പിക്കാതെ മാഞ്ഞു കാൽ പാതത്തിൽ തല മുട്ടിച്ചുകൊണ്ട് പതിയെ അവളുടെ കാൽ ചുവട്ടിലേക്ക് കിടന്നു ജീവൻ വെടിഞ്ഞു നിറ കണ്ണുകളോടെ നോക്കിനിൽക്കുന്ന റാണിയെ നോക്കി “ശിവ പാർവതി അംശംമുള്ള മനുഷ്യപുത്രനായി പിറവി കൊള്ളില്ലേ ദുഃഖിക്കേണ്ട…” അവനെ നോക്കിയ ദേവി അവനുനേരെ കൈ ഉയർത്തി ദേവിയുടെ കൈയിൽ നിന്നും വന്ന പ്രകാശം നിലച്ചതും കുമാരൻ അപ്രത്യക്ഷമായിരിക്കുന്നു ശ്വാസഗതിക്കനുസരിച്ചു നൂറയുടെ മാറിടങ്ങൾ ഉയർന്നുതാഴുന്നു

Leave a Reply

Your email address will not be published. Required fields are marked *