ആളുകൾ തിക്കിതിരക്കാൻ തുടങ്ങി
കണ്ണന്റെ കൈയിൽ നിന്നും പട്ടം വാങ്ങി പേര് പറഞ്ഞു തരുന്നവരുടെ പേരും അവരുടെ പട്ടത്തിന് മേലുള്ള ക്രമനുമ്പറും എഴുതിയെടുത്തുകൊണ്ടിരുന്നു
ഒരു മണിക്കൂറിനുള്ളിൽ മുഴുവൻ പട്ടങ്ങളും ആളുകളുടെ കൈകളിലായി ചിരിയോടെ ഞാൻ കണ്ണനെ നോക്കെ അവന്റെ മുഖത്ത് അത്ഭുതഭാവമായിരുന്നു
പ്രായ ഭേദമന്യേ ആളുകൾ ഉത്സാഹത്തോടെ പട്ടം പറത്താൻ തുടങ്ങി ആകാശം നിറയെ പട്ടങ്ങൾ പാറി നടക്കേ പട്ടങ്ങൾ പലതും നൂലറ്റ് പറന്നു വിജയിയെ അറിയാനായി നൂല് പൊട്ടി പുറത്തായവരും മറ്റുള്ളവരും ആളുകൾ ആകാശത്തേക്ക് നോക്കിനിൽക്കേ പട്ടങ്ങൾ പലതും പിന്നെയും നൂലുപൊട്ടി പറന്നുകൊണ്ടിരുന്നു
പട്ടങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു അവസാനമായി ബാക്കിവന്ന പട്ടങ്ങൾ രണ്ടും തല്ലു പിടിച്ച് ഒരു പട്ടം പറന്നു പോയ പിറകെ ആളുകൾ കൈയടിച്ചയാളെ പോസാഹിപ്പിച്ചു പട്ടം കയ്യിലുണ്ടായിരുന്ന ആൾ പട്ടം വലിച്ചെടുത്തു അതിന്റെ നൂലും പൊട്ടാറായി നിൽപ്പുണ്ട്
അയാൾ പട്ടമെന്റെ കൈയിൽ തന്നു
നൂറ് രൂപക്ക് വിറ്റ പട്ടമാണെന്ന് കണ്ട് എല്ലാവരുടെയും മുന്നിൽവെച്ചുതന്നെ അയാൾക്ക് ആയിരം രൂപ കൊടുത്തു ആളുകൾ വീണ്ടും കൈ അടിച്ചയാളെ പ്രോത്സാഹിപ്പിച്ചു ഞാനും കണ്ണനും തിരികെ നടക്കേ ആളുകൾക്കിടയിൽനിന്നും വെള്ളയും വെള്ളയും നീറ്റായി ധരിച്ച ഒരാളും കുടുംബവും ഞങ്ങൾക്കരികിലേക്ക് വന്നു
ഒന്ന് നിന്നെ…
ഞങ്ങൾ നിന്ന പിറകെ അവർ അരികിലേക്ക് വന്നു
നല്ല വർക്ക്… എനിക്ക് നിങ്ങളുടെ വർക്ക് ഇഷ്ടപ്പെട്ടു…
താങ്ക്സ്…
എന്റെ പേര് ലൂയിസ്…