അവനോട് പറഞ്ഞുകൊണ്ട് ചുറ്റുമുള്ള ആളുകളെ ഒന്ന് നോക്കി ഒരു പട്ടം അല്പം ഉഴരത്തിലേക്ക് പറത്തി പിടിച്ചു
ഓടിവാ… പട്ടം പറത്തൂ കൈ നിറയെ സമ്പാതിക്കൂ… ഓടിവാ ഓടിവാ… ഈ ഓഫർ അല്പസമയത്തേക്ക് മാത്രം… മിനിറ്റുകൾകൊണ്ട് ആയിരങ്ങൾ സമ്പാദിക്കുവാൻ നിങ്ങൾക്കിതാ ഒരു സുവർണവസരം… ഇന്നുവരെ ആരും കൊടുക്കാത്ത ഓഫർ ഈ ഓഫർ അല്പസമയത്തേക്ക് മാത്രം… നിങ്ങളുടെ കഴിവ് തെളിയിക്കാൻ നിങ്ങൾക്കുമുന്നിൽ ഒരു സുവർണാവസരം വന്നിരിക്കുന്നു… ഇന്നുവരെ ആരും കൊടുക്കാത്ത ഓഫർ ഈ ഓഫർ അല്പസമയത്തേക്ക് മാത്രം…
വിളിച്ചുപറച്ചിൽ കേട്ട് ആളുകൾ കൂടി എല്ലാവരുടെയും കണ്ണുകൾ എന്നെയും പട്ടത്തെയും നോക്കി നിൽക്കെ
ഒരു പട്ടം വാങ്ങി പറത്തിയാൽ പട്ടത്തിന്റെ വിലയുടെ പത്തിരട്ടി നിങ്ങൾക്ക് സമ്പാദിക്കാം… നിങ്ങൾ നൂറ് രൂപയുടെ പട്ടമാണ് പറത്തുന്നത് എങ്കിൽ നിങ്ങൾക്ക് ആയിരം രൂപ ഉണ്ടാക്കാൻ പറ്റും… വിശ്വാസമില്ലേ… ഇതൊരു മത്സരമാണ്… ഞങ്ങളോട് വാങ്ങി പറത്തുന്ന മറ്റുള്ള പട്ടങ്ങളെ എല്ലാം നൂല് പൊട്ടിച്ചു നിങ്ങളുടെ പട്ടം തിരികെ എടുത്താൽ നിങ്ങൾക്ക് നിങ്ങൾ വാങ്ങിയ പട്ടത്തിന്റെ പത്തിരട്ടിപൈസ തരുന്നതായിരിക്കും… നമ്മുടെ സ്വന്തം കണ്ണൻ അറുപതു രൂപ മുതൽ ഇരുന്നൂറ് രൂപയുടെ പട്ടങ്ങൾ വരെ നിങ്ങൾക്കായി നൽകുവാനായി നിൽക്കുന്നു… ഈ പട്ടങ്ങൾ തീരും വരെ മാത്രമാണ് ഈ ഓഫർ… കണ്ണന്റെ കൈയിൽ പട്ടത്തിന്റെ വില കൊടുത്ത് പേര് പറയുന്ന ആർക്കും ഇതിൽ വിജയി ആയി പണം സമ്പാദിക്കാം…
കണ്ണന്റെ മുനിലുള്ള നാല് തരം പട്ടങ്ങളും ഓരോന്നായി ഉയർത്തിപിടിച്ച് വില ഉറക്കെ വിളിച്ചുപറഞ്ഞു