എന്നോട് ഇരിക്കാൻ പറഞ്ഞിട്ട് അമ്മേ എന്ന് വിളിച്ചുകൊണ്ട് അകത്തേക്ക് കയറിപോയ അവൻ അല്പസമയം കൊണ്ട് കുറേ പട്ടങ്ങൾ തിണ്ണയിൽ കൊണ്ടുവെച്ചു വീണ്ടും അകത്തു പോയി കുറച്ച് പട്ടങ്ങൾ കൂടെ എടുത്ത് വന്നു
ഇത്രയേ ഉള്ളോ…
ഇനിയും ഉണ്ട് എല്ലാം കൂടെ എടുത്താൽ കൊണ്ടുപോവാൻ പറ്റില്ലല്ലോ അതാ…
നമുക്കൊരു ഓട്ടോറിക്ഷ വിളിച്ചു പോവാം…
അവനെന്നെ നോക്കുന്നത് കണ്ട്
ഓട്ടോ പൈസ ഇപ്പൊ ഞാൻ കൊടുക്കാം വിറ്റുകഴിഞ്ഞിട്ട് നിങ്ങൾക്ക് ലാഭമുണ്ടെങ്കിൽ മാത്രം എനിക്ക് ഓട്ടോ പൈസ തിരിച്ചുതന്നാൽ മതി…
അവൻ ആലോചിച്ച ശേഷം സമ്മതിച്ചു അല്പം മാറി റോഡിൽ നിന്ന് ഓട്ടോ വിളിച്ച് അവന്റെ വീട്ടിൽ വന്നു പട്ടങ്ങളും വണ്ടിയിൽ കയറ്റി ഞങ്ങൾ വീണ്ടും ബീച്ച്ലേക്ക് തിരിച്ചു പോവും വഴി സ്കെച്ചുപെന്നുകളും കുറച്ച് പേപ്പറുകളും ഒരു പെനും ഒരു റൈറ്റിംഗ് ബോർഡും ഒരു വിസിലും കൂടെ വാങ്ങി ബീച്ചിൽ എത്തി
ഉച്ചത്തിൽ വിളിച്ചുകൂവാനറിയുമോ…
അവനെന്നെ നോക്കി
“പട്ടം പറത്തൂ കൈ നിറയെ സമ്പാതിക്കൂ” എന്ന് വിളിച്ച് പറയ്…
അവനെന്നെ നോക്കി
വിളിച്ച് പറയ്…
അതെങ്ങനെയാ പട്ടം പറത്തിയാൽ കാശു കിട്ടുന്നത്
അതൊക്കെ കിട്ടും… വിളിച്ച് പറ…
അവനെന്നെ ആവിശ്വാസത്തോടെ നോക്കി
പേരെന്താ…
കണ്ണൻ…
എഴുതാൻ അറിയുമോ…
അറിയാം…
എങ്കിൽ കണ്ണൻ ഈ പട്ടങ്ങളിൽ അവയുടെ വിലയുടെ ഇരട്ടി എഴുത് ഒപ്പം കണ്ണൻ എന്ന് പേരും ഒന്ന് മുതൽ അക്കങ്ങളും എഴുത്…
അവൻ എന്നെ തന്നെ നോക്കി നിൽക്കെ
ആൾക്കാരെ ഞാൻ വിളിച്ചുകൂട്ടാം… എഴുതി എഴുതിയ വിലക്ക് പട്ടം വിറ്റാൽ മതി…