അതാണെങ്കിൽ കൂടിപ്പോയാൽ ഒരു ജീവപര്യന്തം… നല്ലൊരു ക്രിമിനൽ വക്കീലുണ്ടെങ്കിൽ പെൺപിള്ളാരാവും കുറ്റക്കാർ… ഇത് ഒന്നും നടക്കില്ലല്ലോ…
മ്മ്… തീവ്രവാദം… രാജ്യ ദ്രോഹം… ഒരുതരത്തിലും രക്ഷപെടില്ല…
നീ ഫ്രീ ആയിട്ട് വിളിക്ക്…
ശെരി…
സൂക്ഷിക്കണം…
ശെരി ഏട്ടാ…
ഞാൻ വിട്ടേക്കട്ടെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വിളിക്ക്…
ശെരി…
ഫോൺ വെച്ച് ഫാസിനയെ വിളിച്ചു
ഹലോ…
ഓർമ്മയുണ്ടോ… എവിടായിരുന്നു ഇത്രേം ദിവസം…
ചെറിയൊരു പനി…
മാറിയോ…
മ്മ്… എന്താ പരിപാടി…
ഒന്നൂല്ല വെറുതേ…
ഇന്ന് കാണാൻ പറ്റുമോ…
ഇന്നോ… ഇവിടെ എല്ലാരുമുണ്ട്…
എന്തേലും പറഞ്ഞ് ചാടാൻ പറ്റുമോ…
എന്ത് പറഞ്ഞ് ചാടും…
അഫിയുടെ കൂടെ എവിടേലും പോകുവാണെന്നോ മറ്റോ പറ…
അവളെ എങ്ങാനും വിളിച്ചു ചോദിച്ചാലോ…
നീ ആദ്യം അവളെ വിളിച്ച് നീ നിന്റെ ഫ്രണ്ട്നെ കാണാൻ പോവുകയാണെന്നും അവളെ വിളിച്ചാൽ അവളുടെ കൂടെ ആണെന്ന് പറഞ്ഞ് മാനേജ് ചെയ്യാനും പറ…
അവളെന്തു വിചാരിക്കും…
അവളൊന്നും വിചാരിക്കില്ല നീ വിളിക്ക്…
അവൾ സപ്പോട് ചെയ്യുമോ…
അവളെ എന്റെ അത്രയും നിനക്കറിയില്ലല്ലോ… അവൾ എന്തായാലും സപ്പോർട്ട് ചെയ്യും…
ശെരി ഞാൻ വിളിച്ചുനോക്കട്ടെ…
അവൾ കാൾ കട്ട് ചെയ്യും മുൻപ് എന്റെ ഫോണിൽ നിന്ന് അഫിയെ കാൾ ചെയ്ത ഞാൻ ഫാസി ഫോൺ വെച്ചതും അഫിയോട് ഫാസിയെ വിളിച്ച് സംസാരിച്ച കാര്യങ്ങൾ പറഞ്ഞു
അവൾ നോക്കിക്കോളാം എന്ന് പറഞ്ഞു ഫാസി വിളിക്കുന്നുണ്ടെന്നു പറഞ്ഞു കാൾ കട്ട് ചെയ്തു
അല്പം കഴിഞ്ഞതും ഫാസി വിളിച്ചു