അടുത്ത നാലും കൂടിയ ജംഗ്ഷനിൽ എത്തുമ്പോയേക്കും പോലീസ് വണ്ടികൾ രണ്ട് റൂട്ടുകളിലായി വന്ന് അവരുടെ വണ്ടിയെ മുന്നോട്ട് പോവാൻ കഴിയാത്തവിതം ബ്ലോക്ക് ചെയ്തതും പിറകിലായി പ്രിയയുടെ വണ്ടി അവർക്ക് പിറകോട്ടെടുക്കാൻ കഴിയാത്തവിതം ബ്ലോക്ക് ചെയ്തതും കാണെ വണ്ടി സ്ലോ ആക്കി
കവലയിലെ ആളുകൾ ഓടിക്കൂടുന്നത് കണ്ട് വണ്ടി കവലയിൽ സൈഡാക്കി ഇറങ്ങി ആൾക്കൂട്ടത്തിൽ കൂടി
അപ്പോഴേക്കും എവിടെന്നിന്നെന്നറിയാതെ മീഡിയയും അവിടേക്ക് പറന്നെത്തി
പോലീസ് മീഡിയയെയും വീഡിയോ എടുക്കുന്ന ജനങ്ങളെയും തടയാതെ വണ്ടി ഒഫ് ചെയ്തു കീ എടുത്ത് വണ്ടിയിലുള്ളവരെ ഇറങ്ങാനനുവദിക്കാതെ
വണ്ടി പരിശോധിക്കാൻ തുടങ്ങി ടിക്കി തുറന്നു ടിക്കിയിലുള്ള ബാഗുകൾ എടുത്ത് പുറത്തേക്ക് വെച്ചു ബാഗ് തുറന്നതും മീഡിയയും ജനങ്ങളും ക്യാമറ ബാഗിനുനേരെ പിടിച്ചു
ജയിസും പോലീസുകാരും വണ്ടിയിലുണ്ടായിരുന്ന പിള്ളാരെ എല്ലാരേയും പരസ്പരം വിലങ്ങുവെച്ചു ലോക്ക് ചെയ്തു
മീഡിയ മുഖം കവർ ചെയ്യാതിരിക്കാൻ അവർ മുഖം കുനിച്ചുപിടിച്ചു
പോലീസുകാരൻ ഒരു ബാഗിലുണ്ടായിരുന്ന ഡ്രഗ്സ് എടുത്ത് പുറത്തേക്ക് വെച്ചുകൊണ്ടിരിക്കെ ജയിംസ് മറ്റൊരു ബാഗിൽനിന്നും കുറച്ച് കവറുകളിലായുള്ള അസമ്പിൾ ചെയ്യാത്ത ഗണുകളും എക്സ്പ്ലോസീവ്സുണ്ടാക്കാനുള്ള സാധനങ്ങളും എടുത്ത് പുറത്തേക്ക് വെച്ചത് മാദ്യങ്ങൾ കവർ ചെയ്തു
അവരെ അതിനു പിറകിലായി നിർത്തി മീഡിയക്ക് ഫോട്ടോ എടുക്കാനായി നിർത്തി
ആരും അവരെ തിരിച്ചറിയുന്നില്ലെന്നു കണ്ടതും ആൾക്കൂട്ടത്തിൽ ഒരാളോടായിപതിയെ
ആ ചെക്കൻ എം ഏൽ എ ശ്രീ കലയുടെ മോനല്ലേ…